

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. സിനിമയിൽ മമിത ബൈജു അവതരിപ്പിച്ച ആഷ്‌ലി എന്ന കഥാപാത്രത്തിന്റെ അമ്മയായ 'ബിജി' എന്ന വേഷത്തിലാണ് മഞ്ജുശ്രീ എത്തിയിരുന്നത്. ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ, സിനിമ ഉയർത്തുന്ന പ്രമേയത്തെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും മഞ്ജുശ്രീ പറയുന്നു. ഒരു സമയത്ത് എല്ലാ പെൺകുട്ടികൾക്കും സമപ്രായക്കാരെ മാത്രം വിവാഹം കഴിച്ചാൽ മതി എന്നൊരു കാഴ്ചപ്പാട് ഉണ്ടായിരുന്നുവെന്നും എന്നാൽ ജസ്റ്റിൻ ചേട്ടനെ ആളുകൾ ഏറ്റെടുത്തത്തതോടെ ആ കാഴ്ചപ്പാടിന് മാറ്റം വന്നിട്ടുനിന്ന മഞ്ജുശ്രീ സെല്ലുലോയിഡ് മാഗസിൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
‘യഥാർതത്തിൽ പ്രായവ്യത്യാസമുള്ള ഒരാളെ കല്യാണം കഴിപ്പിച്ചുകൊടുക്കുന്നതിൽ വീട്ടുകാർക്ക് എതിർപ്പുണ്ടാകും. അത് സ്വാഭാവികമായ വീട്ടുകാരുടെ പെരുമാറ്റമായാണ് ഞാൻ കാണുന്നത്. പിന്നെ അവർക്ക് തമ്മിൽ പ്രശ്നമില്ലെങ്കിൽ അതൊരു പ്രശ്നമായി തന്നെ കാണേണ്ട ആവശ്യമില്ല. നമ്മളായിട്ട് അല്ലല്ലോ, അവർ ആയിട്ട് തന്നെ യോജിക്കുന്നു എന്ന് കണ്ടിട്ടാണല്ലോ അവർ വരുന്നത്. അവർ തമ്മിൽ ഇഷ്ടമായിട്ട് വരികയാണെങ്കിൽ എന്റെ പേഴ്സണൽ ലൈഫിൽ ആണെങ്കിലും ഞാൻ അത് ഓക്കെ എന്ന് പറയും.
സിനിമ ഇറങ്ങിയതിനുശേഷം ജസ്റ്റിൻ എന്ന കഥാപാത്രം ആളുകളുടെ മനസിലേക്ക് അത്രത്തോളം ഇറങ്ങിച്ചെന്നു. പ്രത്യേകിച്ച് പെൺകുട്ടികളുടെ മനസിലേക്ക്. ഒരു സമയത്ത് എല്ലാ പെൺകുട്ടികൾക്കും സമപ്രായക്കാരെ മാത്രം വിവാഹം കഴിച്ചാൽ മതി എന്നൊരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഒരുപാട് ഏജ് ഉള്ളവരെ വേണ്ട, അയ്യേ എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഈ സിനിമ കാരണം അങ്ങനെയുള്ള ഒരു കാഴ്ചപ്പാട് മാറിയെന്ന് ഞാൻ കരുതുന്നു. പിന്നെ എല്ലാവരും ആഷ്‌ലിയെ പോലെ ഒരു കുട്ടിയായിരിക്കണം എന്ന് പറയുന്നവരുണ്ട്. അങ്ങനെ ഒരു കുട്ടി ആവണമെങ്കിൽ ഓപ്പോസിറ്റ് ഇരിക്കുന്ന ആൾ ജസ്റ്റിനെ പോലെയും ആകണം,’ മഞ്ജുശ്രീ പറയുന്നു.
അതേസമയം, നിവിൻ പോളി നായകനായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റെന്ന പുതിയ ചിത്രം തിയേറ്ററുകളിൽ വൻ ജനപ്രീതി നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ്. ആഗോളതലത്തിൽ 300 കോടി ചിത്രം നേടി കഴിഞ്ഞു. 'ജസ്റ്റിന്‍' എന്ന കഥാപാത്രമായി നിവിന്‍ പോളിയും 'ആഷ്ലി'യായി മമിത ബൈജുവും തിയേറ്ററുകളില്‍ തീര്‍ത്ത ആകര്‍ഷകമായ കെമിസ്ട്രിയും ചിത്രത്തിലെ മികച്ച കോമഡി ട്രാക്കുകളുമടക്കം ട്രെയിലറില്‍ ഉണ്ട്. നിവിന്‍ പോളിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബോക്‌സ് ഓഫീസ് നേട്ടമാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.
മലയാളത്തിലെ ഏറ്റവും വേഗതയേറിയ 300 കോടി ക്ലബ്ബ് നേട്ടവും ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. മമിതാ ബൈജു, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.
Content Highlights: Actress Manjushree shared insights about the Malayalam film 'Bethlehem Family Unit', highlighting the movie’s impact on girls' perspectives and discussing her experiences related to the project.