

മാത്യു തോമസിന് പൊലീസ് വേഷം ചെയ്യാൻ പേടിയായിരുന്നുവെന്ന് വിജയരാഘവൻ. മാത്യുവിന് എപ്പോഴും ഭയങ്കര സംശയങ്ങളാണെന്നും സിനിമയിൽ അസ്സലായി പൊലീസ് വേഷം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്യുവിന്റെ വിചാരം അവൻ ഇപ്പോഴും കൊച്ചു പയ്യൻ ആണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
‘മാത്യുവിന് ഭയങ്കര സംശയങ്ങളാണ്…പൊലീസാകാന്‍ മാത്യുവിന് പേടിയായിരുന്നു. അസ്സലായി തന്നെ പൊലീസ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് അവന്‍ പൊലീസായി അഭിനയിക്കുന്നത്. അവന്റെ വിചാരം ഇപ്പോഴും കൊച്ചുപയ്യനാണെന്നാണ്. വീട്ടിലൊക്കെ കൊഞ്ചിച്ച് വളര്‍ത്തിയതിന്റെ കുഴപ്പമാണത്. അതുകൊണ്ട് ഞാന്‍ പൊലീസായാല്‍ നന്നാകുമോ എന്നൊരു ഭയം വന്നതാണ്. പക്ഷേ ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. ഡബ്ബിങ്ങിന് ഞാന്‍ കണ്ടപ്പോള്‍ നന്നായിട്ടുണ്ട്', വിജയരാഘവൻ പറഞ്ഞു.
'പൊലീസിലേക്ക് ആദ്യമായി കയറുന്ന ചെറുപ്പക്കാരന്റെ ക്യാരക്ടറാണ് അവൻ ചെയ്തത്. ഷഹദ് ആദ്യം വിളിച്ച് ഈ ക്യാരക്ടര്‍ പറഞ്ഞപ്പോള്‍ അയ്യോ ഞാനിത് ചെയ്താല്‍ നന്നാകുമോ എന്ന സംശയമായിരുന്നു അവന്. അതേസമയം ജീവിതത്തില്‍ നടന്‍ എന്ന നിലയില്‍ എന്നും പേടി വേണം. ഓരോ ക്യാരക്ടേഴ്‌സ് ചെയ്യുമ്പോഴും അതിനോടുള്ള ഒരു ഭയം വേണമല്ലോ, എന്നാലേ നമ്മള്‍ നന്നാവുകയുള്ളൂ. എല്ലാം തികഞ്ഞവനാണെന്ന് വിചാരിച്ചിരുന്നിട്ട് കാര്യമില്ല. എനിക്കിപ്പോഴും പേടിയുണ്ട്', വിജയരാഘവന്‍ കൂട്ടിച്ചേർത്തു.
അതേസമയം, തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. ചിത്രത്തിലെ ഓരോ പെർഫോമൻസുകൾക്കും വലിയ കയ്യടിയാണ് ഉയരുന്നത്. നായികയായ പാർവതി മുതൽ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ മാത്യു തോമസ് അടക്കം ഓരോരുത്തരും തങ്ങളുടെ ഭാഗം ഏറ്റവും ഗംഭീരമായി തന്നെ സ്‌ക്രീനിലെത്തിച്ചു എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. വിജയരാഘവൻ, ഉണ്ണിമായ, സിദ്ധാർത്ഥ് ഭരതൻ, വിനയ് ഫോർട്ട് എന്നിവരുടെ പ്രകടനവും സിനിമയെ ശക്തമാക്കുന്നു എന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. മുജീബ് മജീദ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ്. പി എസ് സുബ്രമണ്യനും വിജേഷ് തോട്ടിങ്ങലുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
Content Highlights: Vijayaraghavan says mathew thomas was afraid to do police role