

ഇന്ത്യ- അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനമായ 'ജന ഗണ മന'യ്ക്ക് മുമ്പ് ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാട്ടില്‍ കളിക്കുന്ന ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ദേശീയ ഗാനത്തിന് മുമ്പ് ദേശീയ ഗീതം ആലപിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. സംഭവത്തിൽ വിമർശനങ്ങളും ശക്തമാകുന്നുണ്ട്.
ഇന്ത്യയിൽ നടക്കുന്ന എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും അല്ലെങ്കിൽ ഒരു പരമ്പരയിലെ ആദ്യ മത്സരത്തിലും ദേശീയ ഗീതം ആലപിക്കുന്ന രീതി ബിസിസിഐ ഇനിമുതൽ നടപ്പിലാക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.
ഈ വർഷം നടന്ന ഡൽഹി പ്രീമിയർ ലീഗിലെ എല്ലാ മത്സരങ്ങളിലും ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഇത്തരമൊരു ക്രമീകരണം ഒരുക്കിയിരുന്നു.
മത്സരത്തിൽ ഇന്ത്യ അനായാസം ജയിച്ചു കയറി. അഫ്ഗാന്‍ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം 13.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം മറികടന്നു. 32 പന്തില്‍ 82 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. 33 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ ഇഷാന്‍ കിഷനും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.
content highlights: vande mataram played before national anthem in india vs afghanistan series