

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ഷറഫുദ്ദീന് പരിക്കേറ്റു. മൈസൂരില്‍ വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിങ് നടന്നത്.
സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് ഷറഫുദ്ദിന് കത്തികൊണ്ട് മുറിവേറ്റത്. മുഖത്താണ് പരിക്കേറ്റിട്ടുള്ളത്. സാരമായ പരിക്കാണ് എന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം.
മുറിവേറ്റ ഉടന്‍ തന്നെ ഷറഫുദ്ദീനെ മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നരിവേട്ടയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമാ കമ്പനി നിര്‍മിക്കുന്ന ചിത്രമാണിത്. ഷറഫുദ്ദീനൊപ്പം വാഴ ഫെയിം അലന്‍ ബിന്‍ സിറാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടിപ്പുഷാന്‍ വി ഇ, ഷിയാസ് ഹസന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതേഷാണ്.
Content Highlights: Actor Sharafudheen faces an injury while shooting for the new movie