

ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് ടിക്കറ്റിൽ സമ്മാനം നേടി ഇന്ത്യക്കാരൻ. പഞ്ചാബ് സ്വദേശിയായ മുപ്പത്തൊൻപതുകാരനായ സുരേഷ് കുമാറാണ് സ്വന്തമായി വാങ്ങിയ ടിക്കറ്റിലൂടെ സമ്മാനം നേടിയത്. കഴിഞ്ഞ പത്തൊമ്പത് വർഷമായി റാസർ ഖെെമയിൽ ഓപ്പറേഷൻസ് മാനേജർ മേഖലയിൽ ജോലിചെയ്യുകയാണ് അദ്ദേഹം.
2019 മുതൽ ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ആദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളുമായി ചേർന്നും ഒറ്റയ്ക്കും ടിക്കറ്റെടുകൾ വാങ്ങാറുണ്ടായിരുന്ന അദ്ദേഹം ഇത്തവണ സ്വന്തമായി എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. വിജയിച്ച ടിക്കറ്റ് നമ്പർ തെരഞ്ഞെടുത്തത് പ്രത്യേകിച്ച് ഒരു പ്രത്യേകതകളും ഇല്ലാതായാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായുള്ള ശ്രമത്തിനൊടുവിൽ വിജയവാർത്ത അറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ അതിയായ സന്തോഷമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മാനമായി ലഭിച്ച 100,000 ദിർഹം എന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഈ വിജയം ബിഗ് ടിക്കറ്റിലെ യാത്ര അവസാനിപ്പിക്കുന്നില്ലെന്നും ഭാവിയിൽ ഇനിയും ബിഗ് ടിക്കറ്റിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം പുതിയ സമ്മാനങ്ങളുടെ ഒരു നിരയാണ് ബിഗ് ടിക്കറ്റ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഈ മാസത്തെ പ്രധാന സമ്മാനം 20 മില്യൺ ദിർഹമിന്റെ ജാക്ക്‌പോട്ട് ആണ്. ഒക്ടോബർ 3 ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ വിജയിക്കുന്ന ഒരാൾക്ക് അത് സ്വന്തമാക്കാനും കഴിയും.
സെപ്റ്റംബർ മാസത്തേക്കുള്ള ബിഗ് ടിക്കറ്റിന്റെ പ്രധാന സമ്മാനം 20 മില്യൺ ദിർഹം ജാക്ക്പോട്ടാണ്. ഒക്ടോബർ മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് ഈ വമ്പൻ സമ്മാനം സ്വന്തമാക്കാവുന്നതുമാണ്.
Content Highlight: An Indian expatriate has won Dh100,000 in the Big Ticket draw after participating for seven years, with the winning number selected at random.