

ഉർവശിയും ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ ആശ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെയും പെർഫോമൻസിനും മേക്കിങ്ങിനുമെല്ലാം വലിയ കയ്യടികളാണ് ഉയരുന്നത്.
ആകസ്മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. കേന്ദ്ര കഥാപാത്രമായ ആശയായി ഉർവശി കരിയർ ബെസ്റ്റ് പെർഫോമൻസ് കാഴ്ചവെച്ചു എന്നാണ് അഭിപ്രായങ്ങൾ.
ജോജുവും ഐശ്വര്യ ലക്ഷ്മിയും വിജയരാഘവനും പ്രശാന്ത് അലക്‌സാണ്ടറുമടക്കം ചിത്രത്തിലെ മറ്റ് ഓരോ അഭിനേതാക്കളും പ്രേക്ഷകരുടെ മനസിൽ ഇടം നേടും വിധം കഥാപാത്രങ്ങളെ അവതരിപ്പിച്ചുവെന്നും പ്രതികരണങ്ങളുണ്ട്.
സിനിമയുടെ സംവിധാനത്തിനും ക്യാമറയ്ക്കും എഡിറ്റിങ്ങിനുമൊപ്പം ഗോവിന്ദ് വസന്തയൊരുക്കിയ സംഗീതവും ഉള്ളുതൊടുന്നതാണ് എന്നാണ് അഭിപ്രായങ്ങൾ. സൈക്കോളജിക്കൽ ത്രില്ലർ ഴോണറിൽ പുതുമയുള്ള കഥാപരിസരം കൂടിയാകുമ്പോൾ സിനിമ മികച്ച തിയേറ്റർ അനുഭവം നൽകുന്നു എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊൻമാൻ, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സർക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന ചിത്രമാണ് ആശ. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.
ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: ഗോവിന്ദ് വസന്ത, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, അസോ. ക്യാമറ : ബിനു, സൗണ്ട് മിക്സിങ്ങ്: തപസ് നായക്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ് : മെരാകി, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Urvashi-Joju George-Aishwarya Lekshmi starring Aasha movie get good response