'വിനീത് എന്നോട് അന്നേ പറഞ്ഞിരുന്നു…ഈ സീൻ വൈകാതെ സംഭവിക്കുമെന്ന്'; BKU വിജയത്തിൽ അജു വർഗീസിന്റെ പോസ്റ്റ്

ബെത്‌ലഹേം കുടുംബ യൂണിറ്റ് മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായി ജൈത്രയാത്ര തുടരുകയാണ്

'വിനീത് എന്നോട് അന്നേ പറഞ്ഞിരുന്നു…ഈ സീൻ വൈകാതെ സംഭവിക്കുമെന്ന്'; BKU വിജയത്തിൽ അജു വർഗീസിന്റെ പോസ്റ്റ്
dot image

ബെത്‌ലഹേം കുടുംബ യൂണിറ്റ് സിനിമയുടെ മഹാ വിജയത്തിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുമായി അജു വർഗീസ്. വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട് പോയ ഒന്ന് തിരിച്ചുപിടിച്ചതിൽ നിവിൻ പോളിക്ക് അഭിനന്ദങ്ങളെന്ന് അജു വർഗീസ്. പണ്ട് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് വിനീത് പറഞ്ഞ വാക്കുകൾ അജു പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ആ സിനിമയുടെ ചിത്രം പങ്കുവെച്ചാണ് അജു പോസ്റ്റ് പാക്കുവെച്ചിരിക്കുന്നത്.

'വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടുപോയ ഒന്ന്, തിരിച്ചടികളും കയറ്റിറക്കങ്ങളും കഠിനമായ വിമർശനങ്ങളുമെല്ലാം പുഞ്ചിരിയോടെ നേരിട്ട്, ക്ഷമയോടെ കാത്തിരുന്ന് സ്വന്തമാക്കിയതിൽ അഭിനന്ദനങ്ങൾ. നീയൊരു പ്രചോദനമാണ് ! ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് നീങ്ങട്ടെ… 'നിതിൻ മോളിവുഡ്' എന്ന് എഴുതിയ പ്ലക്കാർഡ് വെക്കുന്ന സീൻ വിവരിച്ച ശേഷം വിനീത് എന്നോട് പറഞ്ഞിരുന്നു, ഇത് വൈകാതെ തന്നെ യഥാർത്ഥ ജീവിതത്തിലും സംഭവിക്കുമെന്ന്. ആ നിമിഷത്തെ ഓർമ്മിപ്പിക്കാനാണ് ഈ ചിത്രം', അജു വർഗീസ് കുറിച്ചു.

ബെത്‌ലഹേം കുടുംബ യൂണിറ്റ് മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായി ജൈത്രയാത്ര തുടരുകയാണ്. നിവിൻ പോളി - മമിത ബൈജു കൂട്ടുകെട്ടിന്റെ 'ബെത്ലഹേം കുടുംബ യൂണിറ്റ്' ആഗോള തലത്തിൽ 300 കോടിയിലധികം രൂപ നേടി മുന്നേറുകയാണ്. നിവിൻ പോളിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് നേട്ടമാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രം ഭാവനാ സ്റ്റുഡിയോസിൻറെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം കേരളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക് പതിപ്പുകളിലൂടെ ഇതര സംസ്ഥാനങ്ങളിലും വിദേശത്തും വലിയ വിജയം കൈവരിച്ചു. വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും അജ്മൽ സാബുവിന്റെ ക്യാമറയും ആകാശ് ജോസഫ് വർഗ്ഗീസിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായക ഘടകമായിട്ടുണ്ട്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.

Content Highlights: Aju Varghese posts an appreciation note on nivin paulys big win for bethlehem kudumba unit movie

dot image
To advertise here,contact us
dot image