ഗോസ്റ്റ് റൈഡർ, ബ്ലാക്ക് പാന്തർ 3, വമ്പൻ ലൈനപ്പുമായി കംബാക്കിന് ഒരുങ്ങി മാർവെൽ; കൂടെ ഒരു സർപ്രൈസും!

മാർവെലിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായ 'അവഞ്ചേഴ്‌സ് എൻഡ് ഗെയിം' റീ റിലീസിന് ഒരുങ്ങുന്നുണ്ട്. സെപ്റ്റംബർ 25 നാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നുണ്ട്

ഗോസ്റ്റ് റൈഡർ, ബ്ലാക്ക് പാന്തർ 3, വമ്പൻ ലൈനപ്പുമായി കംബാക്കിന് ഒരുങ്ങി മാർവെൽ; കൂടെ ഒരു സർപ്രൈസും!
dot image

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് ലോകമെമ്പാടും ആരാധകരുണ്ട്. മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള സിനിമകൾ അല്ല മാർവെൽ സ്റ്റുഡിയോസ് പുറത്തിറക്കുന്നതെങ്കിലും അവർ ശക്തമായി തിരിച്ചുവരുമെന്നാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇനി പുറത്തിറങ്ങാനുള്ള സിനിമകളുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് മാർവെൽ സ്റ്റുഡിയോസ്.

സ്‌പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ ആണ് ഇനി ഉടൻ പുറത്തുവരുന്ന മാർവെൽ ചിത്രം. ജൂലൈ 31 ന് ചിത്രം ലോകമെമ്പാടും പുറത്തുവരും. ഇന്ത്യയിൽ നിന്ന് ആദ്യ ദിനം വലിയ കളക്ഷൻ തന്നെ സിനിമ നേടുമെന്നാണ് പ്രതീക്ഷ. മാർവൽ സിനിമാറ്റിക് യൂണിേവഴ്സിലെ 38ാം സിനിമയും എംസിയു സ്പൈഡർമാൻ സീരിസിലെ നാലാമത്തെ സിനിമയുമാണിത്. 2021ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ: നോ വേ ഹോം സിനിമയുടെ തുടര്‍ച്ചയായാണ് ബ്രാൻഡ് ന്യൂ ഡേ എത്തുന്നത്. സ്ട്രെയിഞ്ചർ തിങ്സ് താരം സെയ്ഡി സിങ്കും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ghost rider

ഇതിന് പിന്നാലെയാണ് മാർവെലിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായ അവഞ്ചേഴ്‌സ് എൻഡ് ഗെയിം റീ റിലീസിന് ഒരുങ്ങുന്നുണ്ട്. സെപ്റ്റംബർ 25 നാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നുണ്ട്. അവഞ്ചേഴ്‌സ് ഡൂംസ് ഡേയുടെ റിലീസിന് മുന്നോടിയായിട്ടാണ് ഇപ്പോൾ എൻഡ് ഗെയിം വീണ്ടും തിയേറ്ററിലേക്ക് എത്തുന്നത്. പുതിയ രംഗങ്ങൾ കൂട്ടിച്ചേർത്ത പുതിയ പതിപ്പാണ് റിലീസിനായി തിയേറ്ററിലെത്തുന്നത്.

മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന 'അവഞ്ചേഴ്‌സ് ഡൂംസ്‌ ഡേ'. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതീക്ഷിച്ചത് പോലെ ആരാധകരെ അമ്പരപ്പെടുത്തുന്ന ട്രെയ്‌ലർ ആണ് പുറത്തുവന്നിരിക്കുന്നത്. ഡിസംബർ 18 നാണ് ചിത്രം ആഗോള റിലീസിന് എത്തുന്നത്. അയൺമാൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച റോബർട്ട് ഡൗണി ജൂനിയർ അവഞ്ചേഴ്‌സ് ഡൂംസ്‌ ഡേയിലൂടെ ഡോക്ടർ ഡൂം എന്ന കഥാപാത്രമായി എത്തുന്നുണ്ട്. ഇപ്പോഴിതാ സാൻ ഡീഗോയിൽ നടന്ന കോമിക്-കോൺ ഇവന്റിൽ സിനിമയുടെ പുതിയ ട്രെയ്‌ലർ പ്രദർശിപ്പിച്ചു. മികച്ച അഭിപ്രായമാണ് ഈ ട്രെയിലറിന് ലഭിക്കുന്നതി. ആദ്യ ട്രെയ്‌ലറിനെക്കാൾ ഗംഭീരമാണ് രണ്ടാം ട്രെയ്‌ലർ എന്നും അഭിപ്രായങ്ങളുണ്ട്.

black panther 3

ഇതിന് ഒപ്പം രണ്ട് പുതിയ പ്രൊജെക്ടുകളും മാർവെൽ ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 'ഗോസ്റ്റ് റൈഡർ' ആണ് ഇതിൽ ഒരു ചിത്രം. റയാൻ ഗോസ്‌ലിങ് ആണ് സിനിമയിൽ നായകനായി എത്തുന്നത്. ഷോൺ ലെവി സംവിധാനം ചെയ്യുന്ന സിനിമ 2028 ൽ തിയേറ്ററിലെത്തും. ബ്ലാക്ക് പാന്തറിന്റെ തുടർച്ചയായ ബ്ലാക്ക് പാന്തർ 3 യും ഇനി പുറത്തിറങ്ങുന്ന പ്രതീക്ഷയുള്ള മാർവെൽ ചിത്രമാണ്. ഡേവിഡ് ജോൺസൺ ആണ് പുതിയ ബ്ലാക്ക് പാന്തർ ആയി എത്തുന്നത്. ചിത്രം 2028 ഡിസംബർ 15 ന് പുറത്തിറങ്ങും.

ഇതിനൊപ്പം അവഞ്ചേഴ്‌സ് ഡൂംസ് ഡേയുടെ തുടർച്ചയായ അവഞ്ചേഴ്‌സ് സീക്രെട്ട് വാർസും 2027 ൽ റിലീസിന് ഒരുങ്ങുന്നുണ്ട്. 2027 ഡിസംബർ 17 നാണ് സിനിമയുടെ റിലീസ്. ഇവയ്ക്ക് ഒപ്പം പുതിയ എക്സ് മെൻ സിനിമയും അണിയറയിൽ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ.

Content Highlights: Marvel Studios is gearing up for a strong comeback with an ambitious slate of upcoming projects. Reports suggest the lineup includes Ghost Rider, Black Panther 3, and an unannounced surprise title, generating excitement among Marvel fans worldwide.

dot image
To advertise here,contact us
dot image