ഇടുക്കിയിൽ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം; വീടിൻ്റെ മേൽക്കൂര തകർന്നു

ജില്ലയിലെ പലയിടങ്ങളില്‍ റോഡുകളിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണ് വ്യാപക ഗതാഗത തടസവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

ഇടുക്കിയിൽ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം; വീടിൻ്റെ മേൽക്കൂര തകർന്നു
dot image

ഇടുക്കി: ഇടുക്കിയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കരുണാപുരം, ചേലമൂട്, കമ്പംമെട്ട്, രാമക്കല്‍മേട് തുടങ്ങിയ മേഖലകളിലാണ് വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞ് വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജില്ലയിലെ പലയിടങ്ങളില്‍ റോഡുകളിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണ് വ്യാപക ഗതാഗത തടസവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ന് വൈകിട്ട് 3.30 ഓടെയാണ് ശക്തമായ കാറ്റുണ്ടായത്. കാറ്റില്‍ വീടിന്റെ മേല്‍കൂര തകര്‍ന്നിട്ടുണ്ട്. കമ്പംമെട്ട് വള്ളിക്കാട്ട് ഷിജുവിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. സംഭവ സമയത്ത് വീട്ടില്‍ ആരുമില്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. കാറ്റില്‍ വീടിന്റെ ഷീറ്റുകള്‍ തകര്‍ന്നു വീഴുകയായിരുന്നു.

Content Highlights:Strong winds have caused widespread damage across parts of Idukki, uprooting trees, damaging houses, and disrupting normal life in several areas.

dot image
To advertise here,contact us
dot image