വലിയ സ്റ്റാർ കാസ്റ്റ് സിനിമയ്ക്ക് ഭാരമായി, കുറവുകളുണ്ടായിരുന്നുവെങ്കിലും പേട്രിയറ്റ് ഇഷ്ടപ്പെട്ടു; പൃഥ്വിരാജ്

പേട്രിയറ്റ് കണ്ടശേഷം, തിരക്കഥയിൽ നിന്ന് സിനിമയിലേക്ക് വന്നപ്പോൾ ചില കാര്യങ്ങൾ കുറച്ചുകൂടി വ്യത്യസ്തമായിരുന്നെങ്കിൽ നന്നായേനെയെന്ന് എനിക്കും തോന്നി.

വലിയ സ്റ്റാർ കാസ്റ്റ് സിനിമയ്ക്ക് ഭാരമായി, കുറവുകളുണ്ടായിരുന്നുവെങ്കിലും പേട്രിയറ്റ് ഇഷ്ടപ്പെട്ടു; പൃഥ്വിരാജ്
dot image

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റ് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നേടിയത്. മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, നയൻതാര, രേവതി, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ വലിയ താരനിര തന്നെ cinimayil അണിനിരന്നിരുന്നു. ഇത്രയും വലിയ സ്റ്റാർ കാസ്റ്റ് തന്നെയാണ് സിനിമയ്ക്ക് തിരിച്ചടി ആയിരുന്നത് എന്നാണ് സോഷ്യൽ മീഡിയയയുടെ അഭിപ്രായം. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'എനിക്ക് പേട്രിയറ്റ് ഒരുപാട് ഇഷ്ടപ്പെട്ടു. ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ ഒരു വിഷയം ആ സിനിമ പറയുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. സിനിമ റിലീസാകുന്നതിന് മുമ്പ് തന്നെ അതിന്റെ തിരക്കഥ വായിക്കാനും മഹേഷ് നാരായണൻ കഥ പറയുന്നത് കേൾക്കാനും എനിക്ക് അവസരം ലഭിച്ചിരുന്നു. ആദ്യ നരേഷനിൽ തന്നെ ഗംഭീരമായ തിരക്കഥയാണെന്ന് തോന്നി.

ഒരു സിനിമയും പൂർണമായും പെർഫെക്ട് അല്ല. പേട്രിയറ്റ് കണ്ടശേഷം, തിരക്കഥയിൽ നിന്ന് സിനിമയിലേക്ക് വന്നപ്പോൾ ചില കാര്യങ്ങൾ കുറച്ചുകൂടി വ്യത്യസ്തമായിരുന്നെങ്കിൽ നന്നായേനെയെന്ന് എനിക്കും തോന്നി. സിനിമയിൽ ഒരുപാ‌ട് സ്റ്റാർഡത്തിന്റെ ബാധ്യതയില്ലായിരുന്നെങ്കിൽ നന്നായേനെ, കുറച്ചുകൂടി സ്വാതന്ത്ര്യത്തോടെ മുന്നോട്ട് പോകാമായിരുന്നു എന്ന തോന്നലുമുണ്ട്. എന്നിരുന്നാലും, മഹേഷ് നാരായണൻ അതിഗംഭീരമായി ഒരുക്കിയ ചില രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളും ആ സിനിമയിലുണ്ട്. ചില സീനുകൾ ശരിക്കും അന്താരാഷ്ട്ര നിലവാരത്തിലേക്ക് സിനിമയെ ഉയർത്തുന്നവയായിരുന്നു.

അതിനാൽ, ചില കുറവുകൾ എനിക്ക് തോന്നിയെങ്കിലും, പേട്രിയറ്റ് ഞാൻ വളരെ ആസ്വദിച്ച സിനിമയാണ്. ഞാൻ രണ്ട് പ്രധാന താരങ്ങളെ മാത്രം ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. സിനിമയിലെ പല പ്രധാന കഥാപാത്രങ്ങളും വലിയ താരങ്ങളാണ് അവതരിപ്പിച്ചത്. തിരിഞ്ഞുനോക്കുമ്പോൾ, ആ താരപരിവേഷത്തിന്റെ സമ്മർദ്ദം കുറവായിരുന്നെങ്കിൽ സിനിമയ്ക്ക് കൂടുതൽ ഗുണമായേനെ. അത്രമാത്രമാണ് ഞാൻ ഉദ്ദേശിച്ചത്,' പൃഥ്വിരാജ് പറഞ്ഞു.

Content Highlights: Prithviraj Sukumaran has shared his honest thoughts on Patriot, saying he genuinely enjoyed the film despite acknowledging that it was not perfect. He praised director Mahesh Narayanan's writing and highlighted several scenes that, in his view, elevated the film to an international standard. Prithviraj also reflected that the film may have carried the burden of its star-studded cast, but stressed that it remains a movie he admired and appreciated.

dot image
To advertise here,contact us
dot image