

കൊച്ചി: ഷോപ്പിങ് പ്രേമികൾക്ക് വൻ വിലക്കുറവിന്റെ ഉത്സവകാലം സമ്മാനിച്ചുകൊണ്ട് കൊച്ചി ലുലു മാളിൽ ഈ വർഷത്തെ ‘ലുലു ഓൺ സെയിൽ’ തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ 9, 10, 11, 12 ) ദിവസങ്ങളിലാണ് കൊച്ചിക്ക് ഷോപ്പിങ് രാവൊരുക്കി മെഗാ ഫ്ലാറ്റ് ഫിഫ്റ്റി (50%) സെയിൽ അരങ്ങേറുക. ലുലു മാളിലെ അഞ്ഞൂറിലധികം (500+) അന്താരാഷ്ട്ര, ദേശീയ ബ്രാൻഡുകൾ ഈ ഒഫർ മേളയുടെ ഭാഗമാകും. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ എന്നിവയെല്ലാം 50 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
ലുലു മാളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്ന ഔദ്യോഗിക ഡേറ്റ് അനൗൺസ്‌മെന്റ് ചടങ്ങിൽ കൊച്ചി ലുലു മാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു മാളിന് പുറമെ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയിലെല്ലാം വൻ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ, ഗ്രോസറി, ഫാഷൻ വസ്ത്രങ്ങൾ എന്നിവയ്ക്ക് പുറമെ ലുലു കണക്ടിലെ തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾ എന്നിവയും ആകർഷകമായ ഡിസ്‌കൗണ്ടിൽ വാങ്ങാം.
കൂടാതെ, ലുലു ഹാപ്പിനസ് ലോയലിറ്റി ആപ്പ് അംഗങ്ങൾക്ക് ‘ഏർലി ആക്‌സസ്’ (Early Access) വഴി മറ്റുള്ളവർക്ക് മുൻപേ ജൂലൈ 8 മുതൽ തന്നെ ഈ ഓഫർ ഷോപ്പിങ് ആസ്വദിക്കാനുള്ള സവിശേഷ സൗകര്യവും ഒരുക്കിയിട്ടുണ്ട്. നാല് ദിവസം നീണ്ടുനിൽക്കുന്ന മെഗാ സെയിലിനോട് അനുബന്ധിച്ച് ലുലു മാളിൽ വിപുലമായ സുരക്ഷാ, യാത്രാ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ ദിവസങ്ങളിൽ ഉപഭോക്താക്കളുടെ യാത്ര സുഗമമാക്കുന്നതിനായി കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും. കൂടാതെ മാളിൽ എത്തുന്ന വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് ക്രമീകരണങ്ങളും തിരക്ക് നിയന്ത്രിക്കാനായി അധിക സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ വലിയ ജനത്തിരക്കിനെ വരവേൽക്കാൻ മാൾ പൂർണ്ണ സജ്ജമാണെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു.
Content Highlights: Lulu Mall Kochi has kicked off a four-day shopping festival featuring discounts of up to 50% on selected products across multiple brands. The limited-period promotion covers fashion, electronics, lifestyle, and other retail categories, giving shoppers an opportunity to enjoy significant savings during the sale.