എല്ലാം നിർത്തി ഹിമാലയത്തിൽ പോയാലോ എന്ന് ചിന്തിച്ചിട്ടുണ്ട്, ഒരു വർഷം കൊടൈക്കനാലിൽ ഒറ്റയ്ക്ക് കറങ്ങി; ചിദംബരം

മാനസികമായി നല്ല കരുത്തുണ്ടെങ്കിലേ അതിനെ അതിജീവിക്കാൻ പറ്റൂ. ഇല്ലെങ്കിൽ മനസ് അസ്വസ്ഥമായിക്കൊണ്ടേയിരിക്കും. കാരണം, ഉള്ളിലുള്ളത് പ്രകടിപ്പിക്കാൻ പറ്റാത്തതിനേക്കാൾ വലിയ വേദന വേറെയില്ല.

എല്ലാം നിർത്തി ഹിമാലയത്തിൽ പോയാലോ എന്ന് ചിന്തിച്ചിട്ടുണ്ട്, ഒരു വർഷം കൊടൈക്കനാലിൽ ഒറ്റയ്ക്ക് കറങ്ങി; ചിദംബരം
dot image

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കിയ സിനിമയാണ് ബാലന്‍. ഒരുപിടി പുതുമുഖങ്ങള്‍ അണിനിരക്കുന്ന സിനിമ തിയേറ്ററിൽ ഗംഭീര പ്രതികരണത്തോടെ മുന്നേറുകയാണ്. ഇപ്പോഴിതാ ഒരു ഘട്ടത്തിൽ താൻ സിനിമ വിട്ട് പോകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് ചിദംബരം. ഒരു വർഷം മുഴുവൻ കൊടൈക്കനാലിൽ ഒന്നും ചെയ്യാതെ ഒറ്റയ്ക്ക് കറങ്ങി നടന്നുവെന്നും വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നതിനെക്കുറിച്ചും ചിദംബരം പറഞ്ഞു. സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘എന്റെ ജീവിതത്തിലും എല്ലാം വിട്ടെറിഞ്ഞു നാട് വിട്ടു പോകാൻ തോന്നിയ ഒരു ഘട്ടമുണ്ടായിരുന്നു, സിനിമകളൊന്നും ഉണ്ടായിരുന്നില്ല. ഒരു പടം കഴിഞ്ഞാൽ പിന്നെ രണ്ട് മൂന്ന് വർഷത്തേക്ക് ഒരു സിനിമയും കാണില്ല. സിനിമ എനിക്ക് പറ്റിയ പണിയല്ല എന്ന് വരെ തോന്നിപ്പോയ സമയം ഉണ്ടായിട്ടുണ്ട്. ആ സമയത്താണ് ഹിമാലയത്തിലൊക്കെ പോയി ജീവിക്കുന്ന ആ ഒരു റൊമാന്റിക് ലൈഫിനെക്കുറിച്ചും യാത്രകളെക്കുറിച്ചുമൊക്കെ ചിന്തിക്കുന്നത്. അങ്ങനെ ഒരു വർഷം മുഴുവൻ ഞാൻ കൊടൈക്കനാലിൽ ഒന്നും ചെയ്യാതെ ഒറ്റയ്ക്ക് കറങ്ങി നടന്നു.

ആ സമയത്താണ് എനിക്ക് ഒരു കാര്യം മനസ്സിലായത് ഈ ഒരു ജീവിതം എനിക്ക് പറ്റിയതല്ല, ഞാൻ സിനിമയിലേക്ക് തന്നെ തിരിച്ചുപോകണം, അവിടെ വീണ്ടും ശ്രമിക്കണം എന്ന്. സത്യത്തിൽ അത് ഭയങ്കര ബുദ്ധിമുട്ടേറിയതും ഡിപ്രസിങ് ആയതുമായ ഒരു അവസ്ഥയാണ്. കാരണം നമ്മൾ ഒറ്റയ്ക്കായിരിക്കും. മാനസികമായി നല്ല കരുത്തുണ്ടെങ്കിലേ അതിനെ അതിജീവിക്കാൻ പറ്റൂ. ഇല്ലെങ്കിൽ മനസ് അസ്വസ്ഥമായിക്കൊണ്ടേയിരിക്കും. കാരണം, ഉള്ളിലുള്ളത് പ്രകടിപ്പിക്കാൻ പറ്റാത്തതിനേക്കാൾ വലിയ വേദന വേറെയില്ല.

മനസ്സിൽ ഒരുപാട് നല്ല കഥകളും ആശയങ്ങളും ഉണ്ടായിട്ടും ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുക എന്നത് നരകതുല്യമാണ്. യാത്രകളെ ആസ്പദമാക്കിയുള്ള സിനിമകൾക്ക് എപ്പോഴും ഒരു പ്രത്യേക ഭംഗിയുണ്ട്, ആളുകൾക്ക് അത് കാണാൻ വലിയ ഇഷ്ടവുമാണ്. ദിവസേനയുള്ള ഈ ഓട്ടപ്പാച്ചിലുകളിൽ നിന്നും ജീവിതത്തിന്റെ സ്ഥിരം ശൈലികളിൽ നിന്നും ഒക്കെ മാറി നിൽക്കുക എന്നത് ഭൂരിഭാഗം ആളുകളുടെയും ഒരു സ്വപ്നമാണ്. ആ ഒരു സ്വപ്നത്തെയാണ് ട്രാവൽ സിനിമകളിലൂടെ നമ്മൾ വിൽക്കാൻ ശ്രമിക്കുന്നത്,' ചിദംബരം പറഞ്ഞു.

അതേസമയം, വ്യക്തിത്വം, സ്വത്വം, അതിജീവനം എന്നീ വിഷയങ്ങളില്‍ വേരൂന്നിയ, ആഴത്തിലുള്ള മാനുഷികവും വൈകാരികവുമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമാനുഭവത്തിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ചിത്രം. ചിദംബരം സംവിധാനം ചെയ്ത്, ജിത്തു മാധവന്‍ രചിച്ച 'ബാലന്‍ ദി ബോയ്', വ്യത്യസ്തമായ ആഖ്യാന ശൈലികള്‍ക്ക് പേരുകേട്ട രണ്ട് പ്രശസ്ത കഥാകാരന്മാരുടെ കൂടിച്ചേരൽ കൂടിയാണ്. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് 'ബാലന്‍ ദി ബോയ്' അവതരിപ്പിക്കുന്നത്. കെ. വി. എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Content Highlights: Filmmaker Chidambaram has revealed that there was a phase in his life when he seriously contemplated walking away from cinema and heading to the Himalayas in search of a different path. Speaking candidly about his journey, he reflected on the emotional and creative challenges that led to those thoughts, while explaining what eventually brought him back to filmmaking. His remarks offer a rare glimpse into the personal struggles behind his successful career.

dot image
To advertise here,contact us
dot image