

യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. ഇനി മുതല്‍ 34 രാജ്യങ്ങളില്‍ യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ഈ രാജ്യങ്ങളില്‍ യുഎഇ പാസ്‌പോര്‍ട്ട് കൈമാറ്റം ചെയ്യാനും അവസരമുണ്ട്. 'മുര്‍ഖൂസ്' പദ്ധതിയുടെ ഭാഗമായാണ് യുഎഇ ആഭ്യന്തരമന്ത്രാലയം ഈ തീരുമാനം കൈകൊണ്ടത്.
യുഎഇ പൗരര്‍ക്ക് 34 അന്താരാഷ്ട്ര സ്ഥലങ്ങളില്‍ റസിഡന്‍സി ലഭിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് പ്രാദേശിക ലൈസന്‍സായി കൈമാറ്റം ചെയ്യാം. ചെറിയ പിരീഡിലേക്കോ ആഘോഷത്തിന്റെ ഭാഗമായിട്ടോ സന്ദര്‍ശിക്കുന്ന 33 രാജ്യങ്ങളില്‍ യുഎഇ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാമെന്നും മുര്‍ഖൂസിലെ ഡാറ്റ സൂചിപ്പിക്കുന്നു.
മുര്‍ഖൂസില്‍ സൂചിപ്പിച്ചിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് വരുന്ന ആളുകള്‍ക്ക് യുഎഇ റസിഡന്‍സി ലഭിച്ചാല്‍ അവരുടെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാനും സാധിക്കും. എസ്‌റ്റോണിയ, അല്‍ബാനിയ, പോര്‍ച്ചുഗല്‍, ചൈന, ഹംഗറി, ഗ്രീസ്, യുക്രയ്ന്‍, ബള്‍ഗേറിയ, സ്ലോവാക്യ, സ്ലോവാനിയ, സെര്‍ബിയ, സിപ്രസ്, ലാറ്റ്‌വിയ, ലക്‌സംബര്‍ഗ്, ലിത്വാനിയ, മാള്‍ട്ട, ഐസ്‌ലാന്റ്, ഇസ്രയേല്‍, അസര്‍ബൈജാന്‍, ബെലാറസ്, ഉസ്‌ബെക്കിസ്ഥാന്‍, യുകെ, ഓസ്ട്രിയ, ഡെന്‍മാര്‍ക്, നെതര്‍ലാന്‍ഡ്‌സ്, പോളണ്ട്, ഫിന്‍ലാന്റ്, ക്രൊയേഷ്യ, ടെക്‌സാസ്, നോര്‍ത്ത് മാസിഡോണിയ, കൊസോവോ, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത്.
റസിഡന്‍സി ഉള്ളവര്‍ക്ക് ലൈസന്‍സ് കൈമാറ്റം ചെയ്യാനുള്ള അവകാശം സൗത്ത് കൊറിയയും നല്‍കുന്നു. പ്രാക്ടിക്കല്‍ ഡ്രൈവിങ് ടെസ്‌റ്റോ, തിയററ്റിക്കല്‍ ഡ്രൈവിങ് ടെസ്‌റ്റോ ഇല്ലാതെ യുഎഇ റസിഡന്‍സി ഉള്ള 53 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അവരുടെ രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് കൈമാറ്റം ചെയ്യാനുള്ള അവസരവും യുഎഇ നല്‍കും. എന്നാല്‍ മറ്റ് രാജ്യത്തെ ലൈസന്‍സ് യുഎഇയില്‍ കൈമാറ്റം ചെയ്യുന്നതിന് ചില നിബന്ധനകളുമുണ്ട്.
ആ രാജ്യത്തിന് ലൈസന്‍സ് കൈമാറ്റത്തിന് യോഗ്യത ഉണ്ടായിരിക്കണം, നിയമപരമായി വാഹനം ഓടിക്കാനുള്ള പ്രായമായ ആളായിരിക്കണം, ലൈസന്‍സ് സാധുവായിരിക്കണം, ഏത് എമിറേറ്റിലുള്ള ആളാണോ ലൈസന്‍സ് കൈമാറ്റം ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ എമിറേറ്റ് നല്‍കിയ റസിഡന്‍സി ഉണ്ടായിരിക്കണം, കണ്ണ് ടെസ്റ്റ് പാസാകണം, ആവശ്യമായ സന്ദര്‍ഭങ്ങളില്‍ യഥാര്‍ത്ഥ ലൈസന്‍സ് ഹാജരാക്കണം എന്നിവയാണവ.
Content Highlights: UAE Driving License Valid in 34 Countries, Announces Interior Ministry