

'വരവ്' ഇനി മാസ്സ് തരംഗമായി തീയേറ്ററുകളിലേക്ക്! ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 16ന് ചിത്രം തീയേറ്ററിലെത്തും. ശ്രീ ഗോകുലം മൂവീസാണ് ചിത്രം ഇന്ത്യയൊട്ടാകെയുള്ള തീയറ്ററുകളില്‍ എത്തിക്കുന്നത്. മലയാള സിനിമയുടെ മാസ്സ് ചരിത്രത്തില്‍ പുതിയ അധ്യായമെഴുതാന്‍ ജോജു ജോര്‍ജ് - ഷാജി കൈലാസ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുമ്പോള്‍, ആ വരവിനെ കൂടുതല്‍ ഗംഭീരമാക്കുകയാണ് ശ്രീ ഗോകുലം മൂവീസ്.
ഹൈറേഞ്ചിന്റെ വിസ്മയകരമായ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ തീപ്പൊരി ആക്ഷനും, കൈയടി നേടുന്ന മാസ്സ് ഡയലോഗുകളും, ഹൃദയത്തെ സ്പര്‍ശിക്കുന്ന കുടുംബ വികാരങ്ങളും ഒരുമിക്കുന്നു. ആക്ഷന്‍ സിനിമകളുടെ രാജാവായ ഷാജി കൈലാസിന്റെ മാസ്സ് മേക്കിംഗ്, അഭിനയത്തിന്റെ കരുത്തുമായി ജോജു ജോര്‍ജ്, ഓരോ ഫ്രെയിമും തീയേറ്ററില്‍ ആഘോഷമാകുമെന്ന പ്രതീക്ഷയാണ് സിനിമാപ്രേമികള്‍ക്ക്. എ.കെ. സാജന്റെ കരുത്തുറ്റ തിരക്കഥയും, യുവ തലമുറ ഏറെ ഇഷ്ട്ടപ്പെടുന്ന സാം സി.എസിന്റെ മാസ്സ് സംഗീതവും ചിത്രത്തിനെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. ഇത് ഒരു ആക്ഷന്‍ ത്രില്ലര്‍ മാത്രമല്ല കുടുംബവും പ്രതികാരവും അതിജീവനവും ചേര്‍ന്ന ഒരു പക്കാ തീയേറ്റര്‍ എക്‌സ്പീരിയന്‍സാണ്.ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോജുവിനൊപ്പം അര്‍ജുന്‍ അശോകന്‍, മുരളി ഗോപി, കരുത്തുറ്റ ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ വാണി വിശ്വനാഥ്, വ്യത്യസ്ത വേഷങ്ങളുടെ അഭിനയ മികവില്‍ ഇഷ്ട താരമായി മാറിയ സുകന്യ, ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പന്‍, ചാലി പാല, ഷാജി ഷാഹിദ്, ആന്‍ഡ്രായ് ബ്ലിറ്റസ് നെറ്റ്‌സോവ്, സാനിയ അയ്യപ്പന്‍, വിന്‍സി അലോഷ്യസ്, വീണ നായര്‍, മെറ്റില്‍ഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ് :ജോമി ജോസഫ് പുളിങ്കുന്ന്, രാഹുല്‍ റെജി. ചിത്രത്തിന്റെ ഛായാഗ്രഹണം: എസ് ശരവണന്‍. സംഗീതം: സാം സി.എസ്.എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്. കലാസംവിധാനം: സാബു റാം. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈന്‍: സമീറ സനിഷ്. .ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷന്‍ ഹെഡ്: റോണ്‍ ഐസക് തോമസ്. പ്രൊഡക്ഷന്‍ മാനേജേര്‍സ്: ശിവന്‍ പൂജപ്പുര & അനില്‍ അന്‍ഷാദ്. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്: പ്രതാപന്‍ കല്ലിയൂര്‍, ഷെറിന്‍ സ്റ്റാന്‍ലി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് മംഗലത്ത്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.സ്റ്റില്‍സ്: ഹരി തിരുമല. ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ് & റോക്കറ്റ് സയന്‍സ്. മാര്‍ക്കറ്റിംഗ് ബ്രിങ്‌ഫോര്‍ത്ത്. ചിത്രത്തിന്റെ ഇന്ത്യയിലെ വിതരണം ശ്രീ ഗോകുലം മൂവീസ്. ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസ്. ഓവര്‍സീസ് വിതരണം പി എച്ച് എഫ്.
Content Highlights: The release date of the film Varavin, which marks the first time that Joju George and Shaji Kailas have come together, has been announced. The film is being released in theaters across India by Sri Gokulam Movies.