കോട്ടയത്ത് ഷോറൂമിലേക്ക് വാഹനം ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

കോട്ടയത്ത് ഷോറൂമിലേക്ക് വാഹനം ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം
dot image

കോട്ടയം: എംസി റോഡില്‍ നീലിമംഗലത്ത് വസ്ത്രവ്യാപാര ശാലയിലേക്ക് വാഹനം ഇടിച്ചുകയറി. മെഡിസിന്‍ ഡെലിവറി വാഹനമാണ് ഇടിച്ചുകയറിയത്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം നടന്നത്.

നിയന്ത്രണം വിട്ട വാഹനം ഷോറൂമിന്റെ ചില്ല് തകര്‍ത്ത് അകത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ക്ക് കാര്യമായ പരിക്കുകളില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനം ഇടിച്ചുകയറിയ വശത്തും ആളുകള്‍ ഉണ്ടാകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Also Read:

Content Highlights: Vehicle Crashes Into Showroom in Kottayam; Major Tragedy Averted

dot image
To advertise here,contact us
dot image