

തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രത്തിനായി. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലെ അതികായരായ രജിനികാന്തും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കമൽഹാസന്റെ നിർമാണത്തിൽ രജനികാന്ത് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അശ്വന്ത് മാരിമുത്തുവാണ്. ഇപ്പോഴിതാ സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ്. ധർമൻ എന്നാണ് സിനിമയുടെ പേര്. രജനികാന്ത് ആണ് ഡോക്ടർ ധർമ്മൻ ആയി എത്തുന്നത്.
മികച്ച പ്രതികരണമാണ് ടൈറ്റിലിന് ലഭിക്കുന്നത്. ധർമൻ ഒരിക്കലും 5 രൂപ ഡോക്ടർ അല്ലെന്നും ധിക്കാരിയായ ഡോക്ടറെക്കുറിച്ചാണ് സിനിമയുടെ കഥയെന്നും സിനിമയുടെ ടൈറ്റിൽ ലോഞ്ചിൽ സംവിധായകൻ അശ്വന്ത് പറഞ്ഞു. ഫാമിലി ത്രില്ലർ ആയിരിക്കും ചിത്രമെന്ന സൂചന നൽകിയിട്ടുണ്ട്. പടയപ്പയും വേട്ടയാടു വിളയാട് എന്നീ സിനിമകൾ കൂടിച്ചേർന്നതായിരിക്കും ധർമം എന്നും സംവിധായകൻ പറഞ്ഞു.
தர்மமே வெல்லும்!#Dharman #Thalaivar173 #SuperstarRajinikanth @rajinikanth #Mahendran @Dir_Ashwath @anirudhofficial @anbariv @RKFI @turmericmediaTM @magizhmandram pic.twitter.com/9ghF9XgboI
— Kamal Haasan (@ikamalhaasan) June 24, 2026
#Dharman is not about 5rs Doctor.. This is about a swaggy and a deadly doctor called Dharman.. It'll be very entertaining, Family oriented Thriller..🔥 I love Rajini sir's padayappa.. And I love Kamal sir's Vettaiyaadu Vilayaadu..
— Laxmi Kanth (@iammoviebuff007) June 24, 2026
This Film will be a Mixture of both.. Doctor… pic.twitter.com/TLILHRpxvN
അതേസമയം, സിനിമയിൽ ബേസിൽ ജോസഫും ഭാഗമാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അടുത്തിടെ ഇറങ്ങിയ രജനികാന്ത് സിനിമകളിൽ മലയാളി അഭിനേതാക്കളുടെ സാനിധ്യം ഉണ്ടായിരുന്നു. ജയിലറില്‍ കാമിയോ റോളിൽ മോഹൻലാൽ എത്തിയിരുന്നു വേട്ടൈയനില്‍ ഫഹദും മഞ്ജു വാര്യരും ഉണ്ടായിരുന്നു കൂലിയിൽ ആവട്ടെ സൗബിൻ ഷാഹിറും വേഷമിട്ടു. തലൈവർ 173 ൽ ബേസിൽ ജോസഫ് ആകുമെന്നാണ് പരക്കെയുള്ള സംസാരം. ബേസിലിനൊപ്പം നസ്ലെനും സിനിമയിൽ എത്തുമെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ആർ മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ഹാസൻ ഈ ചിത്രം നിർമ്മിക്കുന്നത്. സുന്ദർ സി ആയിരുന്നു ആദ്യം ഈ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്.
Content Highlights: The makers have officially announced 'Dharman' as the title of the highly anticipated project linked to Rajinikanth and Kamal Haasan. The title reveal has quickly grabbed the attention of cinema lovers, with fans celebrating the coming together of two of Indian cinema's most iconic names. The announcement has further heightened expectations surrounding the film, which is already one of the most talked-about projects in the South Indian film industry.