

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് ദൃശ്യം 3. തിയേറ്ററിൽ നിന്നു റെക്കോർഡ് കളക്ഷൻ നേടിയ സിനിമയിപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിൽ മുരളി ഗോപി അവതരിപ്പിച്ച തോമസ് ബാസ്റ്റിൻ ഐപിഎസ് എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ ഈ കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയെക്കുറിച്ച് മനസുതുറക്കുകയാണ് മുരളി ഗോപി.
'ഏത് കഥാപാത്രം ചെയ്യുമ്പോഴും അതിൽ ഞാൻ ബെസ്റ്റ് കൊടുക്കും എന്നല്ലാതെ അതിൽ പ്രതീക്ഷകൾ ഞാൻ വെക്കാറില്ല. പിന്നെ അതൊരു മോഹൻലാൽ സിനിമയാണ്, മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ സ്നേഹിക്കുന്ന നടന്റെ സിനിമ. അപ്പോൾ അത് പ്രേക്ഷകരിലേക്ക് കൂടുതൽ എത്താനുള്ള ചാൻസുണ്ട്. ഒരു മോഹൻലാൽ സിനിമയിൽ നമ്മൾ ഒരു കഥാപാത്രം നന്നായി ചെയ്താൽ അത് കൂടുതൽ പേരിലേക്ക് എത്തും. ദൃശ്യം 3 ആയപ്പോഴേക്കും എല്ലാവരും ആ ഫ്രാൻഞ്ചൈസിയുടെ ഫാൻസ് ആണ്. അവരുടെ വീട്ടിലെ ഒരാളെപ്പോലെ കാണുന്നയാളാണ് ജോർജ്കുട്ടിയും ഫാമിലിയും. അതുകൊണ്ടാണ് ആ സിനിമയിലെ എന്റെ പ്രകടനത്തിന് അഭിനന്ദനങ്ങൾ കിട്ടുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്', മുരളി ഗോപിയുടെ വാക്കുകൾ.
ചിത്രം 330 കോടി ആഗോള ബിസിനസ് നേടിയിരുന്നു. ബോക്സ് ഓഫീസ് കളക്ഷന് പുറമേ ഒ.ടി.ടി- സാറ്റ്ലൈറ്റ് ബിസിനസ് ഉള്‍പ്പെടെയാണ് ചിത്രം 330 കോടി നേടിയത്.സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് 100 കോടി ക്ലബിലെത്തുന്നത്. റീലീസ് ചെയ്ത് 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. ഇപ്പോഴിതാ 30ാം ദിവസത്തിലേക്ക് എത്തിയപ്പോഴേക്കും 330 കോടി അടിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദൃശ്യം. ദൃശ്യം 3യുടെ ആഗോള തിയേറ്ററിക്കല്‍ റൈറ്റ്സ് ഉള്‍പ്പെടെ എല്ലാ അവകാശങ്ങളും സിനിമ തീയേറ്ററില്‍ എത്തും മുന്‍പ് തന്നെ വിറ്റുപോയിരുന്നു. പെന്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് പനോരമ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ അവകാശങ്ങള്‍ സ്വന്തമാക്കിയത്. 'ദൃശ്യം' പരമ്പര ഹിന്ദിയില്‍ നിര്‍മിച്ചത് പനോരമയാണ്.
Content Highlights: Murali Gopy has commented on the upcoming film Drishyam 3, starring Mohanlal. He noted that since it is a Mohanlal-starrer, the film is expected to reach a much larger audience across regions. His remarks highlight the strong pan-Indian appeal of the franchise and its lead actor.