ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാര്‍ നായകനാകുന്ന 'നോട്ട്' ന് തുടക്കം

സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്നത് നവാഗതരായ ആശിഷ്, കിരണ്‍ എന്നിവരാണ്

ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാര്‍ നായകനാകുന്ന 'നോട്ട്' ന് തുടക്കം
dot image

ദേവ ഫിലിംസിന്റെ ബാനറില്‍ വിനീത് കുമാര്‍ പ്രധാന കഥാപാത്രമായി എത്തുന്ന നവാഗതരായ ആശിഷ്, കിരണ്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നോട്ട് ' എന്ന ചിത്രത്തിന്റെ പൂജ കര്‍മ്മം, കോതമംഗലം ഹോട്ടല്‍ മരിയയില്‍ വെച്ച് നടന്നു. സംവിധായകന്‍ ആഷിക്ക് അബു ഭദ്ര ദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു.

അനഘ നാരായണന്‍, ജൂഹി ജയകുമാര്‍ ബിഗ്ബോസ് താരം സെറീന, ശ്രീജിത്ത് ബാബു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ദേവ ഫിലിംസിന്റെ ബാനറില്‍ ദേവരാജ് കുഞ്ഞു പിള്ളൈ ആണ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം സജിത്ത് പുരുഷന്‍ നിര്‍വഹിക്കുന്നു.

എഡിറ്റിംഗ്- ടോബി ജോണ്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിഷോര്‍ പുറക്കാത്തിരി. കല കൃപേഷ് അയ്യപ്പന്‍കുട്ടി, മേക്കപ്പ് റോനക്‌സ് സേവിയര്‍. വസ്ത്രാലങ്കാരം -ദീപ്തി അനുരാഗ്, സ്റ്റില്‍സ്-വിഷ്ണു എസ് രാജന്‍, പരസ്യകല-ആന്റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ്-ഷിന്‍ജത് വാസു, സൗണ്ട് ഡിസൈന്‍-ശ്രീജിത്ത് സി വി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - അഷ്റഫ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്. പി ആര്‍ഒ-ഐശ്വര്യ രാജ്.

Content Highlights: Vineeth Kumar's 'Note' is underway. It is directed and written by debutants Ashish and Kiran

dot image
To advertise here,contact us
dot image