

‘തുടരും’ എന്ന ചിത്രത്തിൽ ശോഭനയ്ക്ക് വേണ്ടി താൻ ശബ്ദം കൊടുത്തിരുന്നുവെന്ന് പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അവസാന നിമിഷം തന്റെ ശബ്ദം മാറ്റുകയും ശോഭന സ്വന്തമായി ശബ്ദം നൽകുകയും ചെയ്ത വിവരം അണിയറക്കാർ തന്നെ അറിയിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. അതൊരു അപമാനിക്കലായാണ് തനിക്ക് തോന്നിയതെന്ന് നിയോ പ്രൈം എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി പറഞ്ഞു. ശോഭനയ്ക്ക് എങ്കിലും ഒരു വാക്ക് പറയാമായിരുന്നുവെന്നും കേവലം ഒരു ഡബ്ബിങ് ആർട്ടിസ്റ്റിന്റെ വാക്കുകൾക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ലെന്ന തോന്നൽ അണിയറപ്രവർത്തകരിൽ ഉള്ളതായി തനിക്ക് തോന്നിയെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
അവരെ സംബന്ധിച്ച് ഈ പറയുന്നത് ആരാണ് വെറും ഒരു ഡബ്ബിം ആർട്ടിസ്റ്റ്, കേവലം ഒരു ഡബ്ബിം ആർട്ടിസ്റ്റിന്റെ വാക്കുകൾക്ക് നമ്മൾ ഇത്ര വലിയ പ്രാധാന്യം കൊടുക്കേണ്ട കാര്യം എന്താ. കുതിരവട്ടം പപ്പുവിന്റെ മകന്റെ ബിനു ഏതോ ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടു, ആ ഹോസ്റ്റ് ചോദിക്കുന്നു ഭാഗ്യലക്ഷ്മി ചേച്ചി ഇങ്ങനെ പറഞ്ഞതിന് സംവിധായകന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും മറുപടി പറഞ്ഞോ എന്ന്, അവര് പറഞ്ഞത് അതിനൊന്നും മറുപടി കൊടുക്കേണ്ട കാര്യമില്ല എന്നാണ്. പരമ പുച്ഛമാണ്.
നമ്മളെ വിളിച്ച് ചേച്ചി ഇങ്ങനെ ചെയ്യേണ്ടി വന്നു എന്ന് പറഞ്ഞാൽ മതി, എന്നെ മാറ്റി നിർത്തിയതിൽ ഒന്നും എനിക്ക് ഒരു പരാതിയും ഇല്ല. ശോഭനക്ക് ശോഭനയുടെ വോയ്സ് സ്വന്തമായി ചെയ്യണം എന്ന് ആഗ്രഹം തോന്നി അതിൽ ഒരു തെറ്റുമില്ല. പക്ഷേ ഇത്രയും വർഷങ്ങളായിട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വ്യക്തി ചെയ്തു എന്ന് അറിയുമ്പോൾ അവർക്ക് എന്നെ വിളിച്ച് പറയാമായിരുന്നു. ഒരു സുപ്രഭാതത്തിൽ ഞാൻ നോക്കുമ്പോൾ ശോഭന എന്നെ വീഡിയോ കോൾ വിളിക്കുന്നു. ശോഭന അങ്ങനെ ആരോടും ഫ്രണ്ട്‌ലി ആവാത്ത ഒരാളാണ്. നിന്നെ വിളിക്കണം തോന്നി വിളിച്ചു എന്നാണ് ആൻ ശോഭന പറഞ്ഞത്, വീട്ടിൽ ക്യാഷ്വൽ ആയിട്ട് ഇരിക്കുകയായിരുന്നു ഞാനും നല്ല സൗഹൃദത്തിലാണ് സംസാരിച്ചത്. ആദ്യമായിട്ടാണ് ശോഭന എന്നെ വിളിക്കുന്നത്.
എത്രയോ സിനിമകൾക്ക് ഞാൻ ഡബ്ബ് ചെയ്തപ്പോഴും പിന്നെ എത്രയോ മനോഹരമായ കഥാപാത്രങ്ങൾ ചെയ്തപ്പോഴും ആ സിനിമകളൊക്കെ സൂപ്പർ ഹിറ്റ് ആയപ്പോഴും എന്നെ ശോഭന ഒരിക്കലും വിളിച്ചിട്ടില്ല. ഏതോ ഒരു പരസ്യത്തിന്റെ എന്തോ കാര്യം പറയാനാണ് വിളിച്ചത്. രണ്ടു പരസ്യം ഉണ്ടായിരുന്നു ഒരു പരസ്യം ഞാൻ ചെയ്തു ഒരെണ്ണം അവർക്ക് സ്വന്തമായിട്ട് ഡബ്ബ് ചെയ്യണം. ഒരു പരസ്യത്തിനെകുറിച്ച് സംസാരിക്കാൻ വിളിച്ച അതേ വ്യക്തി, ഒരു സിനിമ ഞാൻ മുഴുവനും ചെയ്തു എന്ന് അവർക്കറിയാം. രഞ്ജിത്തിനോട് ഞാൻ വെറുതെ സിനിമ റിലീസ് ആകാത്ത എന്താണ് കുറെ കാലം ആയല്ലോ പടം കഴിഞ്ഞിട്ട് എന്ന് ചോദിച്ചപ്പോഴാണ് പറയുന്നത്. ഞാൻ അങ്ങോട്ട് വിളിച്ചപ്പോഴാ പറയുന്നത്, ഇങ്ങനെ ശോഭന പറഞ്ഞു അവർക്ക് തന്നെ ഡബ്ബ് ചെയ്യണം ചെയ്തില്ലെങ്കിൽ വലിയ പ്രശ്നമാകും എന്ന് പറഞ്ഞു.
വോയിസ് മാറ്റിയത് എന്നോട് ഒന്ന് പറയണ്ടേ എന്ന് ഞാൻ പറഞ്ഞു, സോറി ചേച്ചി അത് പറയാൻ വിട്ടുപോയി എന്ന് രഞ്ജിത്ത് എന്നോടും പറഞ്ഞു. എനിക്ക് എന്റെ ശബ്ദാതിൽ ഈ സിനിമയ്ക്ക് ഡബ്ബ് ചെയ്യണം എന്ന് ശോഭന ഒരു വാക്ക് പറഞ്ഞാൽ തീരുന്നതേയുള്ളൂ. ഈ ഡയറക്ടറും പറയണ്ട പ്രൊഡ്യൂസറും പറയണ്ട ശോഭനക്ക് പറയാം ഇനി ശോഭന പറഞ്ഞില്ലെങ്കിൽ എന്നെകൊണ്ട് ചെയ്യിപ്പിച്ചത് ആരാണ് സംവിധായകൻ ആണല്ലോ, അദ്ദേഹത്തിന് പറയാമായിരുന്നു. പോലീസ് സ്റ്റേഷൻ ക്ലൈമാക്സിൽ അടികൊള്ളുന്നതും ഈ അലറി വിളിക്കുന്നതും മുഴുവനും ചെയ്യിച്ചിട്ട്… അത് ഒരുതരം നമ്മളെ അപമാനിക്കുക എന്നൊക്കെ പറയുന്നില്ലേ അതുപോലെ ആണ്,' ഭാഗ്യലക്ഷ്മി പറഞ്ഞു.
Content Highlights: Dubbing artist Bhagyalakshmi has spoken out about the controversy surrounding the Malayalam film Thudarum, claiming that she was not informed before her voice work for Shobana’s character was replaced. She further alleged that the film’s crew treated her disrespectfully during the incident. According to her, she had completed dubbing for the role and was later shocked to learn that her work had been substituted. The issue has reignited discussions about transparency and respect for voice artists in the Malayalam film industry.