അറയ്ക്കൽ അബുവെന്ന കഥാപാത്രം ചോദിച്ചു വാങ്ങിയത്, ഞാൻ ഫീൽഡ് ഔട്ട് ആയെന്നാണ് അവർ കരുതിയത്; സൈജു കുറുപ്പ്

ഒരു കാര്യം തുറന്നുപറഞ്ഞു ‘ചേട്ടാ, ഞാനും കൂട്ടുകാരും വിചാരിച്ചത് ചേട്ടൻ ഫീൽഡ് ഔട്ടായി നടക്കുകയാണെന്നാണ്, ചേട്ടന്റെ ലുക്കിന് പറ്റിയ വേഷങ്ങൾ ഇതിലില്ല.’ അടുത്ത പടത്തിൽ നോക്കാമെന്ന് പറഞ്ഞ് അന്ന് ഫോൺ വെച്ചു.

അറയ്ക്കൽ അബുവെന്ന കഥാപാത്രം ചോദിച്ചു വാങ്ങിയത്, ഞാൻ ഫീൽഡ് ഔട്ട് ആയെന്നാണ് അവർ കരുതിയത്; സൈജു കുറുപ്പ്
dot image

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന 'ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്' എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രം തിയേറ്ററുകളിൽ വമ്പൻ വിജയമാണ് നേടിയത്. സിനിമയുടെ മൂന്ന് ഭാഗങ്ങൾക്കും വലിയ ജനപ്രീതി ആയിരുന്നു ലഭിച്ചിരുന്നത്. സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും കേരളത്തിൽ ആരാധകർ ഉണ്ട്. സൈജു കുറുപ്പിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പട്ട വേഷങ്ങളിൽ ഒന്നായിരുന്നു അറയ്ക്കൽ അബു. ഈ കഥാപാത്രം താൻ ചോദിച്ച് വാങ്ങിയതാണെന്ന് പറയുകയാണ് നടൻ ഇപ്പോൾ. ഷെഫ് നളൻ നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘മകളെ ബസ് സ്റ്റോപ്പിൽ വിടാൻ പോയ സമയത്താണ് നിർമാതാവ് വിജയ് ബാബുവിനെ ഞാൻ യാദൃശ്ചികമായി കാണുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത സിനിമയെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു വടംവലി ടീമും അവർക്ക് സമ്മാനമായി കിട്ടുന്ന ഒരു പെണ്ണാടും നേരിടുന്ന പ്രശ്നങ്ങളാണ് കഥയെന്ന് അദ്ദേഹം പറഞ്ഞു. കേട്ടപ്പോൾ വളരെ താല്പര്യം തോന്നി. എനിക്കും അതിൽ ഏതെങ്കിലും ഒരു വേഷം തരുമോ എന്ന് ഞാൻ അങ്ങോട്ട് ചോദിക്കുകയായിരുന്നു.

വിജയ് ബാബു പറഞ്ഞതനുസരിച്ച് ഞാൻ സംവിധായകൻ മിഥുനെ വിളിച്ചു. മിഥുൻ എന്നോട് വളരെ സ്നേഹത്തോടെ സംസാരിച്ചെങ്കിലും ഒരു കാര്യം തുറന്നുപറഞ്ഞു ‘ചേട്ടാ, ഞാനും കൂട്ടുകാരും വിചാരിച്ചത് ചേട്ടൻ ഫീൽഡ് ഔട്ടായി നടക്കുകയാണെന്നാണ്. പക്ഷെ ചേട്ടന്റെ തിരിച്ചുവരവ് ഗംഭീരമായി. എന്നാൽ ഈ പടത്തിൽ എല്ലാവരും ഗ്രാമീണ കഥാപാത്രങ്ങളാണ്, ചേട്ടന്റെ ലുക്കിന് പറ്റിയ വേഷങ്ങൾ ഇതിലില്ല.’ അടുത്ത പടത്തിൽ നോക്കാമെന്ന് പറഞ്ഞ് അന്ന് ഫോൺ വെച്ചു.

എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം മിഥുൻ എന്നെ തിരിച്ചുവിളിച്ചു. ഒരു കഥാപാത്രമുണ്ടെന്ന് പറഞ്ഞ് തിരക്കഥ വായിച്ചു കേൾപ്പിച്ചു. സിനിമയിൽ എനിക്ക് ഡയലോഗുകൾ വളരെ കുറവായിരുന്നു, പക്ഷെ ഉള്ളതെല്ലാം മാസ്സ് പഞ്ച് ഡയലോഗുകളായിരുന്നു. അങ്ങനെയാണ് എന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ ‘അറക്കൽ അബു’വിലേക്ക് ഞാൻ എത്തുന്നത്.’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlights: Actor Saiju Kurup has revealed that he actively asked for the role of Arakkal Abu in the Malayalam cult comedy film Aadu. He stated in interviews that he was interested in the character and approached the makers, eventually landing the role.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us