250 കോടി അടിക്കും മുന്നേ ദൃശ്യം 3 സ്ട്രീമിങ് പ്രഖ്യാപിച്ചു, എവിടെ എപ്പോൾ കാണാം ?

തിയേറ്ററിൽ ലഭിച്ച പ്രതികരണം സിനിമയ്ക്ക് ഒടിടിയിലും നേടാൻ കഴിയുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

250 കോടി അടിക്കും മുന്നേ ദൃശ്യം 3 സ്ട്രീമിങ് പ്രഖ്യാപിച്ചു, എവിടെ എപ്പോൾ കാണാം ?
dot image

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ 'ദൃശ്യം 3' തിയേറ്ററുകളിൽ വൻ വിജയം നേടി പ്രദർശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്. ഇപ്പോഴിതാ ചിത്രം 300 കോടി വരെ നേടുമെന്ന ആരാധകരുടെ കണക്കുകൂട്ടലിനിടയിലാണ് സിനിമയുടെ ഒടിടി സ്ട്രീമിങ് തിയ്യതി എത്തിയിരിക്കുന്നത്.

ജൂൺ 18 മുതൽ ആമസോൺ പ്രൈമിലൂടെ ചിത്രം പ്രദർശനം ആരംഭിക്കും. തിയേറ്ററിൽ ലഭിച്ച പ്രതികരണം സിനിമയ്ക്ക് ഒടിടിയിലും നേടാൻ കഴിയുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. റീലീസ് ചെയ്ത 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. നിലവിൽ ഇതുവരെ 236.89 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിലെ മൊത്തം കളക്ഷൻ 125.24 കോടി രൂപയാണ്. അന്താരാഷ്ട്ര പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 111.65 കോടി രൂപ ചിത്രം നേടിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവര്‍ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഇക്കുറിയും ജോർജുകുട്ടിക്ക് തന്നെയാ ആരാധകർ ഏറെ.

സിനിമ മേക്കിങ്ങിനും കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. പ്രേക്ഷകനെ ഞെട്ടിക്കുന്ന സസ്പെൻസുകൾ കൊണ്ട് സമ്പന്നമാണ് ദൃശ്യം 3 എന്നാണ് അഭിപ്രായം. മോഹൻലാലിൻറെ അടുത്ത ബ്ലോക്ക് ബസ്റ്റർ ചിത്രമാകും ദൃശ്യം 3 എന്നാണ് വിലയിരുത്തൽ. മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു ബെഞ്ച്മാര്‍ക്ക് നല്‍കിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'.ജോര്‍ജ്കുട്ടിയും കുടുംബവും അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉള്‍പ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Content Highlights: The blockbuster Malayalam thriller Drishyam 3, starring Mohanlal and directed by Jeethu Joseph, is expected to make its digital debut on Amazon Prime Video after completing its theatrical run.

dot image
To advertise here,contact us
dot image