അവറാച്ചന്‍ എന്ന പേരിന്റെ മോഡേണ്‍ രൂപമാണ് 'അവിരാ', ജീത്തു സാറിനെ അങ്ങോട്ട് വിളിച്ച് ചോദിച്ചതാണ് ഈ വേഷം; നിഖിൽ

ഞാൻ ജിത്തു സാറിനെ വിളിച്ച് അങ്ങോട്ട് ചോദിച്ചതാണ് സിനിമയിലെ കഥാപാത്രം, എന്റെ ഫ്രണ്ടും അതിൽ ഒരു എ ഡി ആയിരുന്നു അദ്ദേഹം പറഞ്ഞിട്ടാണ് ഞാൻ ഈ കഥാപാത്രത്തിനെക്കുറിച്ച് അറിയുന്നത്

അവറാച്ചന്‍ എന്ന പേരിന്റെ മോഡേണ്‍ രൂപമാണ് 'അവിരാ', ജീത്തു സാറിനെ അങ്ങോട്ട് വിളിച്ച് ചോദിച്ചതാണ് ഈ വേഷം; നിഖിൽ
dot image

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിൽ താരതമ്യേന ചെറിയ സ്‌ക്രീൻ സമയം മാത്രമേ ലഭിച്ചിരുന്നുള്ളുവെങ്കിലും അവിര എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടാൻ നിഖിൽ നായർക്ക് സാധിച്ചിരുന്നു. നിഖിലിന്റെ അമ്മാവൻ കൂടിയാണ് മോഹൻലാൽ, മാത്രമല്ല ബാലാജിയുടെ കൊച്ചു മകൻ കൂടിയാണ് നിഖിൽ.

ദൃശ്യം 3 യിൽ നിഖിലിന്റെ അവിരാ എന്ന പേരിലെ കൗതുകവും ഈ കഥാപാത്രത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി. ഇപ്പോഴിതാ പേരിനെക്കുറിച്ചും ദൃശ്യം 3 യിലേക്ക് എത്തിയതിനെക്കുറിച്ചും നിഖിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമ പരമ്പരയും ഉണ്ട്നെകിലും താനും ഓഡിഷൻ വഴിയാണ് ദൃശ്യത്തിൽ എത്തിയതെന്ന് പറയുകയാണ് നിഖിൽ. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞാൻ ഈ പേരിനേക്കുറിച്ച് ജിത്തു സാറിനോട് ചോദിച്ചിരുന്നു. അവറാച്ചന്‍ എന്ന പേരിന്റെ മോഡേണ്‍ രൂപമാണ് 'അവിരാ'. ഞാൻ ജിത്തു സാറിനെ വിളിച്ച് അങ്ങോട്ട് ചോദിച്ചതാണ് സിനിമയിലെ കഥാപാത്രം, എന്റെ ഫ്രണ്ടും അതിൽ ഒരു എ ഡി ആയിരുന്നു അദ്ദേഹം പറഞ്ഞിട്ടാണ് ഞാൻ ഈ കഥാപാത്രത്തിനെക്കുറിച്ച് അറിയുന്നത്. 'സാർ ഇങ്ങനെ ഒരു ക്യാരക്ടർ ഉണ്ട് ഞാൻ കേട്ടു' എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഓഡിഷൻ ചെയ്യാൻ വരാൻ പറഞ്ഞു. ഓഡിഷൻ ഒക്കെ കഴിഞ്ഞിട്ടാണ് എടുത്തത്,' നിഖിൽ നായർ പറഞ്ഞു.

അതേസമയം, മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവര്‍ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളും മോഹൻലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയവയാണ്. ഈ ഫോമിൽ തുടരുകയാണെങ്കിൽ 300 കോടി ക്ലബ്ബിലും ദൃശ്യം 3 ഇടം നേടുമെന്നാണ് കണക്ക് കൂട്ടൽ. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്.

Content Highlights: Actor Nikhil Nair shared that his role in Drishyam was a part he specifically asked director Jeethu Joseph for, revealing an interesting insight into how he got cast in the popular Malayalam film.

dot image
To advertise here,contact us
dot image