

മുംബൈ ടി 20 ലീഗിൽ ഓൾ റൗണ്ടർ പ്രകടനവുമായി അർജുൻ ടെണ്ടുൽക്കർ. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മിന്നും പ്രകടനം നടത്തിയ താരം കളിയിലെ താരവുമായി.
എ ആർ സി എസ് അന്തേരിക്ക് വേണ്ടി കളിക്കുന്ന താരം 34 പന്തിൽ പുറത്താകാതെ 66 റൺസ് നേടി. പന്ത് കൊണ്ട് മൂന്നോവർ എറിഞ്ഞ താരം 11 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും നേടി.
ഈ സീസണിൽ ലഖ്‌നൗ സൂപ്പർ ജയൻറ്സ് താരമായിരുന്ന അർജുന് ഐ പി എല്ലിൽ ഒരു മത്സരത്തിൽ മാത്രമാണ് ലഭിച്ചിരുന്നത്. നാലോവറിൽ 36 റൺസ് വിട്ടുകൊടുത്ത് അന്ന് ഒരു വിക്കറ്റും നേടി.
Content highlights: arjun-tendulkar-all-rounder-performance-in-mumbai-t20-league-after-ipl-snub