പടം സൂപ്പറായിട്ടും കളക്ഷൻ കൂടുന്നില്ല... 10 ദിവസം കൊണ്ട് ബ്ലാസ്റ്റ് നേടിയത് എത്ര ? 50 കോടി അടിക്കുമോ ?

മികച്ച അഭിപ്രായങ്ങൾ വന്നിട്ടും സിനിമയുടെ കളക്ഷൻ ഉയരാത്തതിൽ നിരാശയിലാണ് ആരാധകർ.

പടം സൂപ്പറായിട്ടും കളക്ഷൻ കൂടുന്നില്ല... 10  ദിവസം കൊണ്ട് ബ്ലാസ്റ്റ് നേടിയത് എത്ര ? 50 കോടി അടിക്കുമോ ?
dot image

അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത സിനിമയാണ് ബ്ലാസ്റ്റ്. ഒരു ആക്ഷൻ ഫാമിലി ഡ്രാമയായി പുറത്തുവന്ന സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ചിത്രം കേരളത്തിലും തമിഴ്നാട്ടിലും നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്. പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും പോസിറ്റീവ്. പക്ഷെ മികച്ച അഭിപ്രായങ്ങൾ വന്നിട്ടും സിനിമയുടെ കളക്ഷൻ ഉയരാത്തതിൽ നിരാശയിലാണ് ആരാധകർ.

18 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതുവരെ 40 കോടിയിലേറെയാണ് നേടിയത്. കേരളത്തിലും അതിഗംഭീര കളക്ഷനാണ് ബ്ലാസ്റ്റ് സ്വന്തമാക്കുന്നത്. ആദ്യദിനം വെറും 70 ലക്ഷം മാത്രം നേടിയ ചിത്രം പിന്നീട് റെക്കോഡ് കുതിപ്പാണ് നടത്തിയത്. 75 സ്‌ക്രീനില്‍ 170ലേറെ സ്‌ക്രീനുകളിലേക്ക് വ്യാപിച്ചു. റിലീസ് ചെയ്ത് 11 ദിവസം കൊണ്ട് 10 കോടിയിലേറെയാണ് ചിത്രം നേടിയത്. ഈ വര്‍ഷം കേരളത്തില്‍ നിന്ന് 10 കോടിയിലേറെ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് ബ്ലാസ്റ്റ്. ഇതൊരു മലയാളം ചിത്രം ആയിരുന്നെങ്കിൽ ഈ സമയം കൊണ്ട് തന്നെ 100 കോടിയ്ക്കടുത്ത് കളക്ഷൻ സ്വന്തമാക്കിയേനെ എന്നാണ് ആരാധകർ പറയുന്നത്.

അതേസമയം, രവി ബസ്‌റൂർ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പതിയെ തുടങ്ങിയ സിനിമയ്ക്ക് രണ്ടാം ദിനം മുതൽ കൂടുതൽ സ്ക്രീനുകൾ ചാർട്ട് ചെയ്തിട്ടുണ്ട്. വിത്ത് ലവ്, ടൂറിസ്റ്റ് ഫാമിലി തുടങ്ങിയ സിനിമകൾ കേരളത്തിൽ നിന്ന് വലിയ കളക്ഷൻ നേടിയത് പോലെ ബ്ലാസ്റ്റിനും കേരളത്തിൽ തരംഗമുണ്ടാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. എജിഎസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീപ് രാഘവാണ്.

Content Highlights: The box office performance of Blast in its first 10 days is under discussion, with trade reports analyzing whether the film will cross the ₹50 crore mark based on its current momentum and audience response.

dot image
To advertise here,contact us
dot image