മുണ്ടത്തിക്കോട് വെടിപ്പുര അപകടം: ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ച ധനസഹായം കൈമാറി

തൃശൂര്‍ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനാണ് ധനസഹായം വിതരണം ചെയ്തത്

മുണ്ടത്തിക്കോട് വെടിപ്പുര അപകടം: ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ച ധനസഹായം കൈമാറി
dot image

തൃശൂര്‍: മുണ്ടത്തിക്കോട് വെടിപ്പുര അപകടത്തിലെ ദുരന്തബാധിതര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ലുലു ഗ്രൂപ്പിന്റെ സഹായം കൈമാറി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായമാണ് കൈമാറിയത്. തൃശൂര്‍ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനാണ് ധനസഹായം വിതരണം ചെയ്തത്.

അപകടത്തില്‍ കൊല്ലപ്പെട്ട 16 പേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്കും ദുരിതബാധിതര്‍ക്കും 50,000 രൂപയുമാണ് എം എ യൂസഫലി കൈമാറിയത്. ചടങ്ങില്‍ തൃശൂര്‍ എംഎല്‍എ രാജന്‍ പല്ലന്‍, തൃശൂര്‍ എഡിഎം ആര്‍ മനോജ്, ഡെപ്യൂട്ടി കളക്ടര്‍ ഡോ. പ്രീത സക്കറിയ, ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ ആന്‍ഡ് ഡയറക്ടര്‍ ഫഹാസ് അഷറഫ്, സിഎംഡി സെക്രട്ടറി ഇ എ ഹാരീസ്, മീഡിയ ഹെഡ് എന്‍ ബി സ്വരാജ് എന്നിവര്‍ പ്രസംഗിച്ചു.

ഏപ്രില്‍ 21ന് മൂന്നുമണിയോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അപകടത്തില്‍ അന്ന് തന്നെ 13 പേര്‍ കൊല്ലപ്പെട്ടു. ശേഷം ചികിത്സയിലുണ്ടായിരുന്നു മൂന്ന് പേര്‍ക്കും കൂടി ജീവന്‍ നഷ്ടമാകുകയായിരുന്നു.

Content Highlights: Lulu Group has handed over financial assistance to the victims and bereaved families affected by the Mundathikkode fireworks accident

dot image
To advertise here,contact us
dot image