

കൊച്ചി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല യുഡിഎഫ് ആർഎസ്എസിന് എഴുതി കൊടുത്തിരിക്കുകയാണെന്ന വിമർശനവുമായി എസ്എഫ്ഐ സെക്രട്ടറി പി എസ് സഞ്ജീവ്. ബി അശോക് ഐഎഎസിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ച പശ്ചാത്തലത്തിലാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. ഭരണ രംഗത്ത് ഡെഡ്ലി സംഘ് കോമ്പോയുമായി വി ഡി മേനോൻ സതീശൻ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ & ബി അശോക് ഐഎഎസ് (സംഘി പ്രൊ &സംഘി പ്രൊ മാക്സ് ) ഇനി തൊട്ട് ഇവർ ഭരിക്കും എന്നാണ് പി എസ് സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരിക്കുന്നത്. അപ്പൊ ശരിക്കും റോജി എം ജോൺ ആരാണ്, എന്താണ് അദ്ദേഹത്തിന്റെ പണി? ഞങ്ങൾക്ക് അറിയാൻ കൗതുകമുണ്ട്?? എന്നും പി എസ് സഞ്ജീവ് കുറിച്ചിട്ടുണ്ട്.
ഐഎഎസ് തലപ്പത്ത് യുഡിഎഫ് സർക്കാർ വൻ അഴിച്ചുപണി നടത്തിയിരുന്നു. എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്ത ബി അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമിച്ചത്. എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്ത എൻ പ്രശാന്തിനെ കായിക വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായും നിയമിച്ചിരുന്നു. പ്രശാന്തിന് യുവജനക്ഷേമം, മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ നീക്കി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായാണ് ദിവ്യ എസ് അയ്യരെ നിയമിച്ചിരിക്കുന്നത്. സാംസ്കാരിക വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ദിവ്യ എസ് അയ്യരെ നീക്കിയിട്ടുണ്ട്. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം തുറമുഖം എംഡി.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല Rss ന് എഴുതി കൊടുത്തിരിക്കുന്നു യുഡിഎഫ്.
ഭരണ രംഗത്ത് ഡെഡ്ലി സംഘ് കോമ്പോയുമായി വി.ഡി മേനോൻ സതീശൻ
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ & ബി അശോക് ഐഎഎസ്
(സംഘി പ്രൊ &സംഘി പ്രൊ മാക്സ് )
ഇനി തൊട്ട് ഇവർ ഭരിക്കും
അപ്പൊ ശരിക്കും റോജി എം ജോൺ ആരാണ്, എന്താണ് അദ്ദേഹത്തിന്റെ പണി?
ഞങ്ങൾക്ക് അറിയാൻ കൗതുകമുണ്ട്??
Content Highlights: The appointment of B Ashok IAS as Principal Secretary of the Higher Education Department has sparked criticism from the SFI state secretary. The controversy has triggered political debate over the government's decision and its implications for the education sector.