സഹദേവന്റെ കണ്ണിലെ ചുവപ്പ് കുറച്ച് കൂടിപ്പോയി, ഭീകരത കൊടുക്കാൻ വേണ്ടി ചെയ്തതാണ്; ജിത്തു ജോസഫ്

'ഇച്ചിരി ചുവപ്പ് കൂടിപ്പോയി. അത് ചിലിടത്ത് അവസാനായപ്പോ അത് ഇച്ചിരി കുറഞ്ഞിട്ടുണ്ടായിരുന്നു. ചിലർക്ക് തോന്നിയ ഒരു പ്രശ്നം പറയുന്നു'

സഹദേവന്റെ കണ്ണിലെ ചുവപ്പ് കുറച്ച് കൂടിപ്പോയി, ഭീകരത കൊടുക്കാൻ വേണ്ടി ചെയ്തതാണ്; ജിത്തു ജോസഫ്
dot image

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്. റീലീസ് ചെയ്ത 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു കലാഭവൻ ഷാജോണിന്റെ സഹദേവൻ എന്ന കഥാപാത്രം. ദൃശ്യം ആദ്യ ഭഗത്തിൽ ഉണ്ടായിരുന്ന സഹദേവൻ രണ്ടാം ഭാഗത്തിൽ ഉണ്ടായിരുന്നില്ല അതീവ രഹസ്യമായിട്ടായിരുന്നു സഹദേവന്റെ വേഷം മൂനാം ഭാഗത്തിൽ അണിയറപ്രവർത്തകർ കൊണ്ട് വന്നത്.

സിനിമ റീലീസ് ആയതിന് പിന്നാലെ സഹദേവന്റെ ലുക്കിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു കഥാപാത്രത്തിന്റെ കണ്ണിലെ ചുവപ്പ് കുറച്ച് കൂടിപ്പോയി എന്ന വിമർശനവും എത്തിയിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഗധ്ത്തിൽ സംസാരിക്കുകയാണ് ജിത്തു ജോസഫ്. ഭീകരത കൊടുക്കാൻ വേണ്ടി ചെയ്തതാണ് കണ്ണിലെ ചുവപ്പെന്നും എന്നാൽ കുറച്ച് കൂടിപ്പോയെന്നും ജിത്തു പറഞ്ഞു.

'എത്രയോ സിനിമകളിൽ കണ്ടിട്ടുണ്ട് കാമിയോസ് അവസാനം വരുന്നത് വരെ ആരും പുറത്തു വിടാറില്ല. ഇതിനൊരു പ്രത്യേകത വണ്ണിൽ അതുപോലെ ഒരു ക്യാരക്ടർ ചെയ്തതാണ് ടുവിൽ എല്ലാവരും പ്രതീക്ഷിച്ചു പക്ഷെ സിനിമയിൽ ഉണ്ടായില്ല. അപ്പോൾ ത്രീയിൽ എല്ലാവരും ആഗ്രഹിക്കുന്നതാണ് ഈ കഥാപാത്രം തിരിച്ചു വരണം എന്ന്. പുള്ളി ഉണ്ടെന്ന് നേരത്തെ അറിഞ്ഞാൽ ആളുകൾ വേറെ രീതിയിലേക്ക് അതിനെ ആലോചിച്ച് ചിന്തിച്ചു കൂട്ടാൻ തുടങ്ങും. ഇങ്ങനെയായിരിക്കും അങ്ങനെയായിരിക്കും എന്നെയൊക്കെ കരുതും.അത് വേണ്ട എന്ന് ഓർത്തിട്ടാണ് നമ്മൾത് വളരെ രഹസ്യമായിട്ട് തന്നെ ഷൂട്ട് ചെയ്തത്.

സഹദേവന്റെ കണ്ണിലെ ചുവപ്പ് ആ ക്യാരക്ടറിന് ഒരു ചെറിയ ഭീകരത കൊടുക്കാൻ വേണ്ടി ചെയ്തതാണ്, ഇച്ചിരി ചുവപ്പ് കൂടിപ്പോയി. അത് ചിലിടത്ത് അവസാനായപ്പോ അത് ഇച്ചിരി കുറഞ്ഞിട്ടുണ്ടായിരുന്നു. ചിലർക്ക് തോന്നിയ ഒരു പ്രശ്നം പറയുന്നു. അത് പറയുന്നവർ പറയട്ടെ, സോഷ്യൽ മീഡിയയിൽ ആർക്കും എന്തും പറയാം അവരുടെ അഭിപ്രായങ്ങൾ പറയാം അതിന്റെ ഭാഗമായിട്ട് വരുന്നതാണ്. അതുകൊണ്ടൊന്നും സിനിമയെ ബാധിക്കാൻ പോകുന്നില്ല; ജിത്തു ജോസഫ് പറഞ്ഞു.

മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവര്‍ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളും മോഹൻലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയവയാണ്. രണ്ടാം വാരം എത്തുമ്പോഴും 500 തിയറ്ററുകളിലാണ് കേരളത്തില്‍ ദൃശ്യം 3 പ്രദര്‍ശിപ്പിക്കുന്നത്. ഈ ഫോമിൽ തുടരുകയാണെങ്കിൽ 300 കോടി ക്ലബ്ബിലും ദൃശ്യം 3 ഇടം നേടുമെന്നാണ് കണക്ക് കൂട്ടൽ. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്.

Content Highlights:  Jeethu Joseph has reacted to social media trolling regarding the red-eyed look of Kalabhavan Shajon’s character in Drishyam 3. The director reportedly explained that the visual design is part of the character’s narrative treatment and not a random styling choice, urging viewers to wait for the film before drawing conclusions about its portrayal.

dot image
To advertise here,contact us
dot image