സിനിമയില്ല, മദ്യപാനിയായി മാറി, അന്ന് സാമ്പത്തിക കാര്യങ്ങൾ നോക്കിയത് ഭാര്യ: ബോബി ഡിയോൾ

'എന്റെ പിതാവിനും മദ്യപാനം ഇഷ്ടമായിരുന്നു. ഞാനും മദ്യപാനം ആരംഭിക്കുകയും അതിന് അടിമയാകുകയും ചെയ്തു. എന്നാൽ എന്റെ ഭാര്യ എന്നെ അതിൽനിന്ന് കരകയറ്റാൻ സഹായിച്ചു'

സിനിമയില്ല, മദ്യപാനിയായി മാറി, അന്ന് സാമ്പത്തിക കാര്യങ്ങൾ നോക്കിയത് ഭാര്യ: ബോബി ഡിയോൾ
dot image

അനിമൽ എന്ന രൺബീർ സിനിമയിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയ ആളാണ് ബോബി ഡിയോൾ. ചിത്രത്തിലെ നടന്റെ പ്രകടനം ഏറെ ചർച്ചയായിരുന്നു. എന്നാൽ അതിന് മുൻപ് മദ്യത്തിനടിമയായി, ജോലിക്ക് പോലും പോകാൻ സാധിക്കാതിരുന്ന ഒരു ഘട്ടം തന്റെ ജീവിതത്തിലുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. 'ആപ് കി അദാലത്' എന്ന പരിപാടിയുടെ അവതാരകൻ രജത് ശർമയോട് സംസാരിക്കവേയാണ് തന്റെ ജീവിതത്തിലെ ഇരുണ്ടകാലത്തെക്കുറിച്ച് ബോബി ഡിയോൾ തുറന്നുപറഞ്ഞത്.

'നിങ്ങൾ നിരാശപ്പെടുമ്പോൾ, നിങ്ങളോട് തന്നെ സഹതാപം തോന്നും. ഇത് മനുഷ്യസഹജമാണ്. നിങ്ങളുടെ ലോകം അവസാനിച്ചതായി നിങ്ങൾക്ക് തോന്നും, ആരും നിങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നും, അപ്പോൾ നിങ്ങളെ ശാന്തമാക്കുന്ന ചില കാര്യങ്ങളിൽ നിങ്ങൾ അടിമയാകും. എന്റെ പിതാവിനും മദ്യപാനം ഇഷ്ടമായിരുന്നു. ഞാനും മദ്യപാനം ആരംഭിക്കുകയും അതിന് അടിമയാകുകയും ചെയ്തു. എന്നാൽ എന്റെ ഭാര്യ എന്നെ അതിൽനിന്ന് കരകയറ്റാൻ സഹായിച്ചു.

താന്യ എന്റെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ, ഞാൻ ഇന്ന് ഇവിടെ ഇരിക്കുമായിരുന്നില്ല. വീടിന്റെ സാമ്പത്തിക കാര്യങ്ങൾ അവൾ നോക്കി. അവൾ ജോലി ചെയ്യുകയും വീട്ടിലെ എല്ലാ ചിലവുകളും വഹിക്കുകയും ചെയ്തു. എന്റെ കുട്ടികൾ ഞാൻ എന്തുകൊണ്ടാണ് എപ്പോഴും വീട്ടിലിരിക്കുന്നതെന്നും എന്തുകൊണ്ടാണ് അവരുടെ അമ്മ ഓഫീസിൽ പോകുന്നുവെന്നും ചോദിക്കാൻ തുടങ്ങിയപ്പോൾ, എന്റെ ഉള്ളിൽ എന്തോ ഒന്ന് സംഭവിച്ചു, ഞാൻ എന്നെത്തന്നെ മെച്ചപ്പെടുത്താൻ തീരുമാനിച്ചു', ബോബി ഡിയോളിന്റെ വാക്കുകൾ.

അനുരാഗ് കശ്യപിന്റെ 'ബന്ദർ', ആലിയ ഭട്ടിനൊപ്പമുള്ള 'ആൽഫ', വിജയ്‌യുടെ 'ജനനായകൻ' എന്നിവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രധാന പ്രോജക്റ്റുകൾ. ബന്ദർ ജൂൺ അഞ്ചിന് പുറത്തുവരും. സന്യ മൽഹോത്ര, സ്വപ്ന പാബി, സബ ആസാദ്, ഇന്ദ്രജിത്ത് സുകുമാരൻ, രാജ് ബി ഷെട്ടി, ജിതേന്ദ്ര ജോഷി എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlights:Actor Bobby Deol reflected on one of the toughest periods of his career, revealing that a lack of film opportunities led him into a phase of heavy drinking and emotional struggles. He credited his wife for standing by him and managing the family's financial responsibilities during those challenging years.

dot image
To advertise here,contact us
dot image