പാർവതി അല്ല, നീണ്ട ഇടവേളയ്ക്ക് ശേഷം വക്കീലായി മമ്മൂട്ടി, സംവിധാനം ശാന്തി മായാദേവി?; റിപ്പോർട്ട്

മമ്മൂട്ടിക്ക് ഒപ്പം ഗാനഗന്ധർവൻ എന്ന സിനിമയിലും ശാന്തി മായാദേവി അഭിനയിച്ചിട്ടുണ്ട്

പാർവതി അല്ല, നീണ്ട ഇടവേളയ്ക്ക് ശേഷം വക്കീലായി മമ്മൂട്ടി, സംവിധാനം ശാന്തി മായാദേവി?; റിപ്പോർട്ട്
dot image

ഗംഭീര സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് മമ്മൂട്ടി. നടന്റേതായി ഇനി വരാനിരിക്കുന്ന സിനിമകൾ എല്ലാം പ്രതീക്ഷയുണർത്തുന്നവയാണ്. ഇപ്പോഴിതാ നടന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. നടി പർവതിയുമൊത്ത് മമ്മൂട്ടി കൈകോർക്കുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാലിപ്പോൾ പർവതിയുമായി അല്ല മമ്മൂട്ടി ഒരുമിക്കുന്നത് എന്നാണ് ചില എക്സ് പേജുകൾ സൂചന നൽകുന്നത്.

നേര്, ദൃശ്യം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ശാന്തി മായാദേവിക്ക് ഒപ്പമാണ് മമ്മൂട്ടി അടുത്ത സിനിമയുമായി എത്തുന്നത്. ഒരു കോർട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന സിനിമയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വക്കീൽ വേഷത്തിൽ എത്തുന്നെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി കമ്പനി ആണ് ഈ സിനിമ നിർമിക്കാൻ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. നേരത്തെ നേര് എന്ന മോഹൻലാൽ-ജീത്തു ജോസഫ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയാണ് ശാന്തി മായാദേവി സിനിമയിലേക്ക് കടന്നുവന്നത്. മമ്മൂട്ടിക്ക് ഒപ്പം ഗാനഗന്ധർവൻ എന്ന സിനിമയിലും ശാന്തി മായാദേവി അഭിനയിച്ചിട്ടുണ്ട്.

പേട്രിയറ്റ് ആണ് അവസാനം പുറത്തുവന്ന മമ്മൂട്ടി ചിത്രം. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റ് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നിന്നും നേടിയത്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം സീ ഫൈവിലൂടെ ജൂണ്‍ അഞ്ചിനായിരിക്കും സ്‍ട്രീമിംഗ് ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. പേട്രിയറ്റ് ആഗോള ബോക്സ് ഓഫീസില്‍ 79.91 കോടി നേടിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രമായി 36.66 കോടിയും വിദേശത്ത് നിന്ന് 43.25 കോടിയുമാണ് നേടിയിരിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്. വിവിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാൾ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്. വിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാൾ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്.

Content Highlights: According to emerging reports from Malayalam cinema circles, Mammootty is set to appear as a lawyer once again after many years. The project is reportedly being directed by Shanthi Maya Devi, creating strong curiosity among fans and film enthusiasts.

dot image
To advertise here,contact us
dot image