റാണിക്ക് മേക്കപ്പിട്ട് ഹാപ്പിയായി നടന്നാല്‍ മതി, ഉള്ളിലെ സംഘര്‍ഷം ജോര്‍ജുകുട്ടിക്ക് മാത്രമേ അറിയൂ: മോഹന്‍ലാല്‍

ഈ ഭാര്യക്കും പിള്ളേര്‍ക്കും അതറിയില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യാനാണ്. ഈ റാണിക്ക് എപ്പോഴും മേക്കപ്പെല്ലാം ചെയ്ത് ഹാപ്പിയായി നടന്നാല്‍ മതി.

റാണിക്ക് മേക്കപ്പിട്ട് ഹാപ്പിയായി നടന്നാല്‍ മതി, ഉള്ളിലെ സംഘര്‍ഷം ജോര്‍ജുകുട്ടിക്ക് മാത്രമേ അറിയൂ: മോഹന്‍ലാല്‍
dot image

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ പ്രൊമോഷനുമായി തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. മെയ് 21 നാണ് സിനിമ പുറത്തിറങ്ങുന്നത്. സിനിമയിൽ റാണി എന്ന കഥാപാത്രത്തെയാണ് മീന അവതരിപ്പിക്കുന്നത്. റാണിയെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

'പൊലീസിന്റെ പിടിയില്‍ ജോര്‍ജ് കുട്ടി എപ്പോള്‍ വേണമെങ്കിലും അകപ്പെടാം. അതുകൊണ്ട് തന്നെ വളരെ സന്തോഷത്തോടെ ഇരിക്കുന്ന ജോര്‍ജ് കുട്ടിയല്ല ചിത്രത്തിലുള്ളത്. അകത്ത് ഭയങ്കരമായ സംഘര്‍ഷങ്ങള്‍ നടക്കുന്ന ആളു തന്നെയാണ് ജോര്‍ജ് കുട്ടി. ഈ ഭാര്യക്കും പിള്ളേര്‍ക്കും അതറിയില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യാനാണ്. ഈ റാണിക്ക് എപ്പോഴും മേക്കപ്പെല്ലാം ചെയ്ത് ഹാപ്പിയായി നടന്നാല്‍ മതി. ആ വീടിന് പോലും അയാള്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. കാരണം എപ്പോള്‍ വേണമെങ്കിലും അകത്ത് പോകാം. പെയിന്റെല്ലാം ചെയ്ത് പൈസ വെറുതെ കളയേണ്ട എന്ന് കരുതിയിട്ടാകും അതൊന്നും ചെയ്യാത്തത്,’ മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം, ദൃശ്യം ചെയ്യാൻ തനിക്ക് പ്ലാൻ ഇല്ലായിരുന്നുവെന്ന് പറയുകയാണ് മീന. ആദ്യഭാഗത്തിന്റെ തിരക്കഥ കേട്ടപ്പോൾ ചെയ്യുന്നില്ല എന്നായിരുന്നു തീരുമാനം എന്നും ജിത്തുവിനെ കാണും മുന്നേ മമ്മൂക്കയാണ് സിനിമയിൽ നല്ല വേഷമാണെന്നു പറഞ്ഞ് നിർബന്ധിച്ചതെന്നും മീന പറഞ്ഞു. അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിലൂട 25 കോടിയാണ് ആഗോള തലത്തിൽ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഇതുവരെ 350000 ടിക്കറ്റുകളാണ് വിറ്റുപോയിട്ടുള്ളത്.

ആദ്യ ദിനം പോസറ്റീവ് പ്രതികരണം ലഭിക്കുകയാണെങ്കിൽ മലയാളത്തിൽ ബോക്സ് ഓഫീസ് കളക്ഷനിൽ മറ്റൊരു റെക്കോർഡ് സൃഷ്ടിക്കാൻ ദൃശ്യത്തിന് ആവുമെന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഈ കളക്ഷൻ ഇനിയും കൂടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

Content Highlights:  Mohanlal recently amused fans by playfully trolling Meena’s character Rani from the blockbuster film Drishyam. The light-hearted moment quickly gained attention on social media, with Malayalam cinema fans enjoying the chemistry and camaraderie between the two stars. Drishyam remains one of the most celebrated films in Mohanlal’s career, and moments related to the movie continue to create excitement among audiences.

dot image
To advertise here,contact us
dot image