

കോഴിക്കോട്: ജാതിയേരിയില്‍ പോത്തിന്റെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. നാദാപുരം സ്വദേശി ജാഫറി(38)നാണ് പരിക്കേറ്റത്. വളയത്ത് നിന്ന് നാദാപുരത്തേക്ക് വരികയായിരുന്ന ജാഫറിന്റെ ഓട്ടോ പോത്ത് ആക്രമിക്കുകയായിരുന്നു. ഓട്ടോ തകര്‍ത്ത പോത്ത് ജാഫറിനെയും ആക്രമിച്ചു. പരിക്കേറ്റ ജാഫര്‍ നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. ഓട്ടോയുടെ ഗ്ലാസ് ഉള്‍പ്പെടെ തകര്‍ത്തിട്ടുണ്ട്. വളര്‍ത്തു പോത്താണ് ആക്രമിച്ചത്. പോത്ത് പിന്നീട് ചത്തു.
Content Highlights: Buffalo attack in Jatieyeri, Kozhikode; Auto damaged, driver injured