മാർക്കോ സാറ്റ്ലൈറ്റ് റൈറ്റ്സ് ഇതുവരെ കിട്ടിയിട്ടില്ല, തരാൻ പറ്റില്ല എന്നാണ് സെൻസർ ബോർഡ് പറഞ്ഞത്; ഷെരീഫ്

കാട്ടാളന്റെ കാര്യത്തിൽ നമ്മൾ ഒരു കാലത്തും സെൻസർ ബോർഡുമായിട്ട് ഒരു യുദ്ധത്തിനില്ല. അവർ ചെയ്യുന്ന ന്യായം തന്നെയാണ് അവരുടെ ഭാഗത്തുനിന്ന് അവരുടെ നിയമങ്ങൾ അനുസരിച്ചാണ് അവർ ചെയ്യുന്നത്

മാർക്കോ സാറ്റ്ലൈറ്റ് റൈറ്റ്സ് ഇതുവരെ കിട്ടിയിട്ടില്ല, തരാൻ പറ്റില്ല എന്നാണ് സെൻസർ ബോർഡ് പറഞ്ഞത്; ഷെരീഫ്
dot image

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ സിനിമായാണ് 'മാര്‍ക്കോ'. തിയേറ്ററിൽ നിന്ന് മികച്ച കളക്ഷൻ ആയിരുന്നു ചിത്രം നേടിയിരുന്നത്. ഇപ്പോഴിതാ സിനിമയ്ക്ക് ഇതുവരെ സാറ്റ്ലൈറ്റ് റൈറ്റ്സ് കിട്ടിയിട്ടില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമാതാവ് ഷെരീഫ് മുഹമ്മദ്. സെൻസർ ബോർഡുമായി ഒരു യുദ്ധത്തിന് ഇല്ലെന്നും അവരുടെ ന്യായത്തിന് ഒപ്പം നിൽക്കുന്നവെന്നും ഷെരീഫ് പറഞ്ഞു. റിപ്പോർട്ടർ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'മാർക്കോ സാറ്റലൈറ്റ് ഇതുവരെ കിട്ടിയിട്ടില്ല. സാറ്റ് ലൈറ്റിന് വേണ്ടി യുഎ സർട്ടിഫിക്കറ്റ് ലഭിക്കാനായി സിനിമ വയലൻസ് കട്ട് ചെയ്ത് അയച്ചിരുന്നു. വയലൻസ് കട്ട് ചെയ്തപ്പോൾ സിനിമ ഒരുമണിക്കൂറും 45 മിനിറ്റായി കുറഞ്ഞു. വയലൻസ് അത്രയും പോർഷൻ കട്ട് ചെയ്തു. പക്ഷെ എന്നിട്ടും അപ്ലൈ ചെയ്തിട്ട് അവർ തന്നിട്ടില്ല. കുറച്ച് ഇഷ്യൂസ് ഉണ്ട് അതുകൊണ്ട് ഇപ്പോ സർട്ടിഫിക്കേഷൻ തരാൻ പറ്റില്ല എന്നാണ് അവർ പറഞ്ഞത്.

സർട്ടിഫിക്കേഷൻ തരാൻ പറ്റില്ല എന്ന് പറഞ്ഞത് കൊണ്ട് നമ്മൾ കേസിന് പോകുക ഒന്നും ചെയ്തിട്ടില്ല. അവരുടെ തീരുമാനത്തെ ഞങ്ങൾ അംഗീകരിക്കുക മാത്രമാണ് ചെയ്തത്. കാട്ടാളന്റെ കാര്യത്തിൽ നമ്മൾ ഒരു കാലത്തും സെൻസർ ബോർഡുമായിട്ട് ഒരു യുദ്ധത്തിനില്ല. അവർ ചെയ്യുന്ന ന്യായം തന്നെയാണ് അവരുടെ ഭാഗത്തുനിന്ന് അവരുടെ നിയമങ്ങൾ അനുസരിച്ചാണ് അവർ ചെയ്യുന്നത്. ഇതിൽ നിയമങ്ങൾ അനുസരിച്ച് ചെയ്യാൻ വേണ്ടി മാത്രം നമ്മൾ വയലൻസ് കുറച്ച് ആക്ഷൻ ഫിലിം ആക്കി മാറ്റിയിട്ടുണ്ട്. അതിന്റെ പരിഗണന അവർ തരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,' ഷെരീഫ് മുഹമ്മദ് പറഞ്ഞു.

'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' തിയേറ്ററിൽ എത്താൻ ഒരുങ്ങി നിൽക്കുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മാസ്സ് വില്ലന്‍ എന്ന ഇമേജുള്ള സിദ്ദിഖ് വീണ്ടും സ്‌ക്രീനില്‍ തീ പടര്‍ത്താന്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.

നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം വമ്പന്‍ സാങ്കേതിക മികവോടെയും വന്‍ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ആന്റണി വര്‍ഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.

Content Highlights: Producer Sharif Mohammed has stated that the satellite rights for the film Marco are yet to receive clearance from the censor board. The revelation has sparked discussions among cinema audiences and industry circles regarding the delay in the film’s television premiere and related distribution procedures. Marco continues to remain a topic of interest among movie lovers following its theatrical response.

dot image
To advertise here,contact us
dot image