

രാജസ്ഥാൻ റോയൽസിനെതിരെ മികച്ച ടോട്ടലുമായി ലഖ്‌നൗ സൂപ്പർ ജയൻറ്സ്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 215 റൺസാണ് ലഖ്‌നൗ നേടിയത്.
സെഞ്ച്വറിയോളം പോന്ന ഇന്നിംഗ്സ് കളിച്ചാണ് മിച്ചൽ മാർഷ് മടങ്ങിയത്. താരം 57 പന്തിൽ 11 ഫോറുകളും അഞ്ച് സിക്സറുകളും അടക്കം 96 റൺസ് നേടി.
ജോഷ് ഇൻഗ്ലിസ് വെടിക്കെട്ട് അർധ സെഞ്ച്വറി നേടി. 29 പന്തിൽ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 60 റൺസാണ് താരം നേടിയത്. റിഷഭ് പന്ത് 23 പന്തിൽ രണ്ട് സിക്‌സറും ഫോറുകളും അടക്കം 35 റൺസ് നേടി.
രാജസ്ഥാന് വേണ്ടി യാഷ് പുഞ്ച രണ്ട് വിക്കറ്റ് നേടി. ടോസ് നേടിയ രാജസ്ഥാൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്നത്തെ മത്സരം ജയിക്കാൻ ആർ ആറിന് നിർബന്ധമാണ്. ലഖ്‌നൗ ഇതിനകം തന്നെ പുറത്തായതാണ്.
content highlights:lsg-vs-rr-ipl-match-marcus-stoinis-missed-century