

ടെലിവിഷൻ പാക്കിങ്ങിന് ഉപയോഗിക്കുന്ന കാർഡ്ബോർഡ് പെട്ടിയില്‍ അനുവാദമില്ലാതെ തന്റെ ഫോട്ടോ ഉപയോഗിച്ചെന്ന് ആരോപിച്ച് ബ്രിട്ടിഷ് പോപ് ഗായിക ദുവാ ലിപ സാംസങ്ങിന്റെ പേരിൽ കേസുനല്‍കി. 1.5 കോടി ഡോളർ (ഏകദേശം 142 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച കാലിഫോർണിയ ഫെഡറൽ കോടതിയിലാണ് കേസ് കൊടുത്തിരിക്കുന്നത്.
2024-ൽ ഒരു സംഗീതപരിപാടിക്കിടെ എടുത്ത നടിയുടെ ചിത്രമാണ് സാംസങ് ഉപയോഗിച്ചത്. ചിത്രത്തിന്റെ പകർപ്പവകാശം പൂർണമായി ദുവാ ലിപയ്ക്ക് അവകാശപ്പെട്ടതാണ്. ഇത് അനുവാദമില്ലാതെ ഉപയോഗിച്ചതിലൂടെ കമ്പനി പകർപ്പവകാശനിയമം ലംഘിച്ചെന്നും തന്റെ ബ്രാൻഡ് ഐഡന്റിറ്റിയെ ഇത് ദോഷമായി ബാധിച്ചെന്നും ദുവ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
2025 ജൂണിലാണ് സാംസങ് ടി.വി.യുടെ പെട്ടിയിൽ തന്റെ ഫോട്ടോ ഉപയോഗിക്കുന്നത് ദുവാ ലിപയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ചിത്രം നീക്കംചെയ്യാൻ ആവശ്യപ്പെട്ടിട്ടും കമ്പനി അതിന് തയ്യാറായില്ലെന്ന് ദുവയുടെ അഭിഭാഷകൻ അറിയിച്ചു. താൻ ഈ ഉത്പന്നം അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നെന്ന തെറ്റായ വിവരം ഉപയോക്താക്കൾക്ക് നൽകുന്നതാണ് കമ്പനിയുടെ പ്രവൃത്തിയെന്നും പറയുന്നു.
Content Highlights: Dua Lipa has reportedly demanded Rs 142 crore in compensation from Samsung, alleging that the company used her photograph without proper permission. The case has sparked discussions around celebrity image rights, brand endorsements, and intellectual property protection in the entertainment industry.