'പേട്രിയറ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്, അതുകൊണ്ടാണ് ഞാൻ ആ വേഷം ചെയ്തത്'; മോഹൻലാൽ

പലപ്പോഴും ആളുകൾ കഥാപാത്രത്തെയും നടനെയും വേർതിരിച്ചു സിനിമയെ വിലയിരുത്താറുണ്ട്, അതിൽ നമുക്കൊന്നും ചെയ്യാൻ കഴിയില്ല.

'പേട്രിയറ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്, അതുകൊണ്ടാണ് ഞാൻ ആ വേഷം ചെയ്തത്'; മോഹൻലാൽ
dot image

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ സംവിധാനത്തിൽ എത്തിയ ചിത്രം തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. സിനിമയിലെ കഥാപാത്രത്തേക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പേട്രിയറ്റ് തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമ ആണെന്നും പലപ്പോഴും ആളുകൾ കഥാപാത്രത്തെയും നടനെയും വേർതിരിച്ചു സിനിമയെ വിലയിരുത്താറുണ്ട്, അതിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും മോഹൻലാൽ പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'സിനിമയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പക്ഷേ, എനിക്ക് ആ സിനിമ ഇഷ്ടപ്പെട്ടു. പലപ്പോഴും ആളുകൾ കഥാപാത്രത്തെയും നടനെയും വേർതിരിച്ചു സിനിമയെ വിലയിരുത്താറുണ്ട്, അതിൽ നമുക്കൊന്നും ചെയ്യാൻ കഴിയില്ല. എന്നാൽ ഈ സിനിമയുടെ കഥ എന്നോട് പറഞ്ഞപ്പോൾ അതൊരു വ്യത്യസ്തമായ അനുഭവമായി തോന്നി. അതുകൊണ്ടാണ് ഞാൻ ആ സിനിമ ചെയ്തത്.

ഒരു സിനിമ ചെയ്യുമ്പോൾ അത് എങ്ങനെ വിജയിക്കുമെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല, അതൊരു രഹസ്യക്കൂട്ടുപോലെയാണ്. എങ്കിലും പൂർണ്ണമായ സ്നേഹത്തോടും ആത്മവിശ്വാസത്തോടുമാണ് ഞാൻ ഓരോ സിനിമയും ചെയ്യുന്നത്. അതെന്റെ ജോലിയും സാമൂഹികമായ ഉത്തരവാദിത്തവുമാണ്. ഒരു കഥാപാത്രം എന്നെ തേടി വരുമ്പോൾ നൂറ് ശതമാനം ആത്മാർത്ഥതയോടെ അത് ചെയ്യുക എന്നതാണ് എന്റെ കടമ.

Also Read:

സിനിമയുടെ വാണിജ്യപരമായ വിജയമോ കളക്ഷനോ നമുക്ക് പ്രവചിക്കാനാവില്ല. ദൃശ്യം സിനിമയുടെ കാര്യമെടുത്താൽ പോലും, അത് ഇത്ര വലിയ വിജയമാകുമെന്ന് ആർക്കും അറിയില്ലായിരുന്നു. പ്രത്യേകിച്ച് ദൃശ്യം 3 പോലെയുള്ള ഒരു സിനിമ ചെയ്യുമ്പോൾ, അതിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ച് ചിന്തിക്കാതെ ആ കഥാപാത്രത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഉറ്റുനോക്കുന്ന ഒന്നാണ് ജോർജുകുട്ടിയും കുടുംബവും. അതുകൊണ്ടുതന്നെ ആ കഥാപാത്രങ്ങളെ വെച്ച് നമുക്ക് കളിക്കാൻ കഴിയില്ല. വളരെ ഗൗരവത്തോടും സത്യസന്ധതയോടും കൂടെ വേണം ആ സിനിമയെ സമീപിക്കാൻ. പണം ഉണ്ടാക്കുക എന്നത് മറ്റൊരു കാര്യമാണ്, പക്ഷേ സിനിമയോട് പുലർത്തുന്ന സത്യസന്ധതയാണ് പ്രധാനം. അതിന്റെ തിരക്കഥ വളരെ നന്നായി വന്നിട്ടുണ്ട്', മോഹൻലാൽ പറഞ്ഞു.

Content Highlights: Mohanlal has said that Patriot, the movie in which he shared screen space with Mammootty, is very close to his heart. Mohanlal spoke fondly about the film and his experience working alongside Mammootty, making the revelation a talking point among Malayalam cinema fans.

dot image
To advertise here,contact us
dot image