ഇത് സൂര്യയുടെ വമ്പന്‍ തിരിച്ചു വരവ് : ആവേശമുണര്‍ത്തി 'കറുപ്പ്' ട്രയ്‌ലര്‍ പ്രേക്ഷകരിലേക്ക്

കറുപ്പ് മേയ് 14 നു ലോകവ്യാപകമായി തിയേറ്ററുകളിലേക്ക്

ഇത് സൂര്യയുടെ വമ്പന്‍ തിരിച്ചു വരവ് : ആവേശമുണര്‍ത്തി 'കറുപ്പ്' ട്രയ്‌ലര്‍ പ്രേക്ഷകരിലേക്ക്
dot image

സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'കറുപ്പ്' ചിത്രത്തിന്റെ ഗംഭീര ട്രയ്‌ലര്‍ റിലീസായി. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. മാസ്സ് ഘടകങ്ങളാല്‍ സമ്പന്നമായ സംപൂര്‍ണ ആക്ഷന്‍ എന്റര്‍ടൈനറായി പ്രേക്ഷകര്‍ക്ക് വലിയ ആഘോഷാനുഭവം കറുപ്പ് തിയേറ്ററില്‍ സമ്മാനിക്കുമെന്നതിനുറപ്പാണ് ട്രെയ്‌ലറിലെ ഓരോ രംഗങ്ങളും. കേരളത്തിലെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ഇന്ന് രാത്രി 9 മണി മുതല്‍ ആരംഭിക്കും.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തുന്നത്. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സൂര്യ-തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്‌ക്രീനില്‍ കാണാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.ഐ എം പി ഫിലിംസാണ് കറുപ്പ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. കറുപ്പിന്റെ കേരള പ്രീ റിലീസ് ഇവന്റിന്റെ ഭാഗമായി സൂര്യയും കറുപ്പ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടി തിരുവനന്തപുരം നിശാഗന്ധിയില്‍ മെയ് 12നു വൈകിട്ട് 6 മണിക്ക് നടക്കും. പി ആര്‍ ആന്‍ഡ് പ്രൊമോഷന്‍സ് : പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Content Highlights: Surya movie 'karuppu' trailer excites audiences

dot image
To advertise here,contact us
dot image