ഖലീഫ നിർമിക്കാൻ എന്നെ സമ്മതിച്ചില്ല, അഭിനയിച്ചാൽ മതിയെന്ന് പറഞ്ഞു; ചിരിപ്പിച്ച് പൃഥ്വിയുടെ വാക്കുകൾ

ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്

ഖലീഫ നിർമിക്കാൻ എന്നെ സമ്മതിച്ചില്ല, അഭിനയിച്ചാൽ മതിയെന്ന് പറഞ്ഞു; ചിരിപ്പിച്ച് പൃഥ്വിയുടെ വാക്കുകൾ
dot image

മലയാള സിനിമാപ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഖലീഫ. പൃഥിയുടെ ജന്മദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോക്ക് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പോക്കിരി രാജ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ. സിനിമയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ രസകരമായ വാക്കുകൾ ആണ് ചർച്ചയാകുന്നത്.

'ഖലീഫ നിർമിക്കാൻ ഒരു അവസരമുണ്ടായിരുന്നെങ്കിൽ ഞാൻ ചെയ്തേനേ. പക്ഷേ ജിനു എബ്രഹാം സമ്മതിച്ചില്ല. അയാൾ പറഞ്ഞു, വേണ്ട ശമ്പളം വാങ്ങിച്ച് അഭിനയിച്ചാൽ മതിയെന്ന്', എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ആമിർ അലി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. കടുവ എന്ന ചിത്രത്തിന് ശേഷം ജിനു വി എബ്രഹാം തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഖലീഫ. ബോളിവുഡ് താരം നീൽ നിഥിൻ മുകേഷ് ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം 2026 ഓണം റിലീസായാണ് ഖലീഫയുടെ ആദ്യ ഭാഗം എത്തുക. ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് - ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളർ പ്ലാനറ്റ്, വിഎഫ്എക്സ് - പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് - സിനറ്റ് സേവ്യർ.

Content Highlights: Jinu V abraham did not allowed me to produce Khalifa says Prithviraj sukumaran

dot image
To advertise here,contact us
dot image