ഹായ് നാന്നയ്ക്ക് ശേഷം വിജയ് ദേവരകൊണ്ട ചിത്രവുമായി ശൗരുവ്, സംഗീതം ഹിഷാം; ഒപ്പം ഹോളിവുഡ് ടീമും

ഹൗസ്‌ ഓഫ് ദി ഡ്രാഗൺ, ഫാൾ ഔട്ട് പോലുള്ള അന്താരാഷ്ട്ര പ്രൊഡക്ഷനുകളിൽ പ്രവർത്തിച്ച അലെജാന്ദ്രോ മാർട്ടിനസ് ആണ് ഈ ചിത്രത്തിന്റ ഛായാഗ്രഹണം

ഹായ് നാന്നയ്ക്ക് ശേഷം വിജയ് ദേവരകൊണ്ട ചിത്രവുമായി ശൗരുവ്, സംഗീതം ഹിഷാം; ഒപ്പം ഹോളിവുഡ് ടീമും
dot image

നടൻ വിജയ് ദേവരകൊണ്ടയും സംവിധായകൻ ശൗരുവും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വമ്പൻ അവതാരത്തിലാണ് വിജയ് ദേവരകൊണ്ട ഈ ചിത്രത്തിലൂടെ എത്തുന്നത്. പ്രഖ്യാപന പോസ്റ്ററിൽ വിജയ് ദേവരകൊണ്ട നാല് നായകളെ മെറ്റൽ ചെയിനുകളിൽ പിടിച്ച് മുന്നോട്ട് നടക്കുന്നതായി കാണാം. നാനി നായകനായി എത്തിയ ഹായ് നാന്ന എന്ന സിനിമയ്ക്ക് ശേഷം ശൗരുവ് ഒരുക്കുന്ന സിനിമയാണിത്.

ഹോളിവുഡിൽ നിന്നടക്കമുള്ള വമ്പൻ ടെക്‌നിഷ്യൻസ് ആണ് ഈ സിനിമയ്ക്കായി ഒന്നിക്കുന്നത്. ഹൗസ്‌ ഓഫ് ദി ഡ്രാഗൺ, ഫാൾ ഔട്ട് പോലുള്ള അന്താരാഷ്ട്ര പ്രൊഡക്ഷനുകളിൽ പ്രവർത്തിച്ച അലെജാന്ദ്രോ മാർട്ടിനസ് ആണ് ഈ ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിമൽ, ഓം ശാന്തി ഓം എന്നിവയിലെ ഭംഗിയാർന്ന ലോകങ്ങൾ സൃഷ്ടിച്ച സുരേഷ് സെൽവരാജ് ആണ് ആർട്ട് ഡയറക്ഷൻ. ഗോഡ്സ് ഓഫ് ഈജിപ്റ്റ്, ബാറ്റ്മാൻ ഫോറെവർ, സ്നോ പിയേഴ്സർ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ എറിക് ഡർസ്റ്റ് ആണ് വിഷ്വൽ എഫക്ട്സ്‌ കൈകാര്യം ചെയ്യുന്നത്. മലയാളിയായ ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഹായ് നാന്നയ്ക്ക് ശേഷം ഹിഷാമും ശൗരുവും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. പ്രവീൺ ആന്റണി എഡിറ്റിങ്ങും സച്ചിൻ ലോവലേക്കർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പി ആർ ഓ : പ്രതീഷ് ശേഖർ.

vijay deverakonda

കിങ്ഡം ആണ് അവസാനം പുറത്തുവന്ന വിജയ് ദേവരകൊണ്ട ചിത്രം. ചിത്രം സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. ചിത്രത്തിലെ പെര്‍ഫോമന്‍സുകളും അനിരുദ്ധിന്റെ സംഗീതവും പ്രശംസ നേടിയെങ്കിലും തിരക്കഥയിലെ പഴമയായിരുന്നു വില്ലനായത്. ബോക്സ് ഓഫീസിലും സിനിമയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.സിനിമയ്ക്ക് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ഒരു രഹസ്യദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് കിങ്ഡം എന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ട വേഷമിട്ടത്. ഗൗതം തിന്നൂരി തന്നെ രചനയും നിര്‍വഹിച്ച കിംഗ്ഡത്തിനായി ക്യാമറ ചലിപ്പിച്ചത് ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനുമായിരുന്നു. നവീന്‍ നൂലിയായിരുന്നു എഡിറ്റ്. നാഗ വംശി, സായ് സൗജന്യ, അരവിന്ദ് എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മാണം.

Content Highlights: Hi Nanna director announces his next with Vijay Deverakonda

dot image
To advertise here,contact us
dot image