ഭാര്യയുടെ ഭക്ഷണത്തിന് അമ്മ ഉണ്ടാക്കുന്നതിന്റെ രുചി വരുന്നില്ല എന്ന പറയുന്നവർക്ക് ശ്രുതി ഹാസന്റെ മറുപടി

മറ്റൊരാളുമായി തന്റെ ഒരു വ്യക്തിയെ താരതമ്യപ്പെടുത്തുന്നത്, അത് അമ്മയുടെയോ അച്ഛന്റെയോ പേരില്‍ ആണെങ്കിലും വാസ്തവത്തില്‍ വ്യക്തിത്വത്തെ അവഗണിക്കുന്നതിന് തുല്യമാണ്

ഭാര്യയുടെ ഭക്ഷണത്തിന് അമ്മ ഉണ്ടാക്കുന്നതിന്റെ രുചി വരുന്നില്ല എന്ന പറയുന്നവർക്ക് ശ്രുതി ഹാസന്റെ മറുപടി
dot image

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടിയാണ് ശ്രുതി ഹാസൻ. തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ ഒരു മടിയും ശ്രുതി കാണിക്കാറില്ല. തന്റെ വിവാഹത്തെയും പ്രണയത്തെയും കുറിച്ചുള്ള സങ്കല്പനകൾ എല്ലാം തന്നെ ശ്രുതി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഭർത്താവ് അല്ലെങ്കില്‍ കാമുകൻ എപ്പോഴും നിങ്ങൾ ഭക്ഷണം ഉണ്ടകാക്കി കൊടുക്കുമ്പോൾ 'അമ്മ ഉണ്ടാകുന്നതിന്റെ രുചി വന്നില്ലെന്ന് പറയുന്നതിനെ കുറിച്ച് പറയുകയാണ് ശ്രുതി. മാഷബിള്‍ ഇന്ത്യയുടെ ബോംബെ ജേര്‍ണിയില്‍ ആയിരുന്നു ശ്രുതി ഹാസന്റെ പ്രതികരണം.

'ഭര്‍ത്താവ്, അല്ലെങ്കില്‍ കാമുകന്‍ നിങ്ങളുണ്ടാക്കിയ ഭക്ഷണം അമ്മയുണ്ടാക്കുന്ന രുചിയില്ല എന്ന് പറയുകയാണെങ്കില്‍ - ഞാനാണ് നിങ്ങളുടെ സ്ഥാനത്ത് എങ്കില്‍ പറയുക, തന്നത്താന്‍ പാചകം ചെയ്യാനാണ്. നിങ്ങളുടെ അമ്മയെ പോലെ പാകം ചെയ്യാന്‍ സാധിക്കുന്നത് നിങ്ങള്‍ക്കാണ്, ഞാന്‍ പാകം ചെയ്യുമ്പോള്‍ എന്റെ അമ്മ പാകം ചെയ്യുന്നത് പോലെയാണ് ചെയ്യുന്നത്. ഞാന്‍ എന്തിന് നിങ്ങളുടെ അമ്മ പാകം ചെയ്യുന്നത് പോലെ ചെയ്യണം. യുക്തിപരമായി ചിന്തിച്ചാല്‍ അതാണ് അതിന്റെ ശരി.

അമ്മ എങ്ങനെയാണ് പാകം ചെയ്യുന്നത് എന്ന് വര്‍ഷങ്ങളായി അത് കഴിക്കുന്ന നിങ്ങള്‍ക്കാണ് നന്നായി അറിയുക. അത് തന്നെ കഴിക്കുന്നത് കാരണം, എന്റെ അമ്മയാണ് ഏറ്റവും മികച്ച ഭക്ഷണം ഉണ്ടാക്കുന്നത് എന്ന് നിങ്ങള്‍ക്ക് പറയാം. അതുപോലൊരു അമ്മ എനിക്കുമുണ്ട്, വര്‍ഷങ്ങളായി അമ്മയുടെ ഭക്ഷണം കഴിക്കുന്ന എനിക്ക്, അതാണ് ഏറ്റവും രുചി തോന്നുന്നത്. ഇത് വാസ്തവത്തില്‍ ഒരു ഈഗോ പ്രശ്‌നമാണ്.

ഓരോ വ്യക്തിയും വ്യത്യസ്ത സാഹചര്യങ്ങളിലും അഭിരുചികളിലും ശീലങ്ങളിലും അനുഭവങ്ങളിലുമൊക്കെ വളരുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ സ്വഭാവവും ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം വ്യത്യസ്തമായിരിക്കാം.

മറ്റൊരാളുമായി തന്റെ ഒരു വ്യക്തിയെ താരതമ്യപ്പെടുത്തുന്നത്, അത് അമ്മയുടെയോ അച്ഛന്റെയോ പേരില്‍ ആണെങ്കിലും വാസ്തവത്തില്‍ വ്യക്തിത്വത്തെ അവഗണിക്കുന്നതിന് തുല്യമാണ്. ഇത് യുക്തിയല്ല, അതില്‍ അഹങ്കാരവും പക്ഷാപാതവുമാണ് കാണിക്കുന്നത്. താരതമ്യപ്പെടുത്തലില്‍ അല്ല, തന്റെ പങ്കാളിയെ മനസ്സിലാക്കുകയും, അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെ സ്വീകരിക്കുകയും ചെയ്യുന്നതാണ് ആ ബന്ധത്തിന്റെ ഭംഗി. പരസ്പരം സംസാരിക്കുന്നതും, റിലേറ്റ് ചെയ്യുന്നതും ആ ബന്ധത്തെ കൂടുതല്‍ ബലപ്പെടുത്തും,' ശ്രുതി ഹാസൻ പറഞ്ഞൂ.

Content Highlights: Shruti Haasan has responded strongly to comments comparing a wife’s cooking to that of a mother. Addressing the common societal mindset, she pointed out that such comparisons are unfair and unnecessary. Her reaction emphasizes respect for individuality and effort, rather than unrealistic expectations shaped by tradition.

dot image
To advertise here,contact us
dot image