

കെജിഎഫ്, സലാർ എന്നീ ചിത്രങ്ങൾക്കുശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ജൂനിയർ എൻടിആർ ചിത്രം ഡ്രാഗണിൽ ടൊവിനോയും ഒരു സുപ്രധാന വേഷത്തിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ താൻ സിനിമയുടെ ഭാഗമല്ലെന്നും ഡേറ്റ് ക്ലാഷ് കാരണമാണ് സിനിമയിൽ നിന്ന് പിന്മാറിയതെന്നും ടൊവിനോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നടന്റെ ഒരു പഴയ വീഡിയോയെ മുൻനിർത്തി അനുകൂലിച്ചും പ്രശംസിച്ചും രംഗത്തെത്തിയിരിക്കുകയാണ് സിനിമാപ്രേമികൾ.
തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കണമെങ്കില്‍ ഒരു വര്‍ഷത്തോളം മാറ്റി വെക്കേണ്ടി വരും. അങ്ങനെ വന്നാല്‍ മലയാളത്തില്‍ ചെയ്യാനിരിക്കുന്ന സിനിമകളെ അത് ബാധിച്ചേക്കും. അതിനാലാണ് നോ പറഞ്ഞത് എന്നാണ് ടൊവിനോ പ്രെസ് മീറ്റിൽ പറഞ്ഞത്. മുൻപ് അജയന്റെ രണ്ടാം മോഷണത്തിന്റെ പ്രീ റിലീസ് ഇവെന്റിലും ടൊവിനോ ഇതേ കാര്യം ആവർത്തിച്ചിരുന്നു. ഇതോടെയാണ് നടനെ അഭിനന്ദിച്ച് സിനിമാപ്രേമികൾ എത്തിയത്. ഇത്രയും നാളുകൾ കഴിഞ്ഞിട്ടും നടന്റെ വാക്കുകൾ മാറുന്നില്ലെന്നും തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു എന്നാണ് കമന്റുകൾ. പല ഭാഷകളിൽ പോയി പലപ്പോഴും മോശം സിനിമകളിൽ തല വെക്കുന്ന സൂപ്പർതാരങ്ങൾ ടൊവിനോയെ കണ്ടു പഠിക്കണമെന്നാണ് കമന്റുകൾ.
Only the timeline changed… the statement didn’t.
— Milagro Movies (@MilagroMovies) March 31, 2026
Malayalam Hero #TovinoThomas said the same thing at last year’s#NTR #NTRNeel #Dragon pic.twitter.com/LoaFCZNzvD
ടൊവിനോയുടെതായി തിയേറ്ററിൽ എത്താനിരിക്കുന്ന ചിത്രം പള്ളിച്ചട്ടമ്പി ആണ്. ഡിജോ ജോസ് ആന്റണി ആണ് പള്ളിച്ചട്ടമ്പി സംവിധാനം ചെയ്യുന്നത്. പീരിയഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ കയാദു ലോഹറാണ് നായികയായെത്തുന്നത്. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവര്‍ക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റര്‍ടെയ്ന്‍മെന്റ് എന്ന ബാനറില്‍ ചാണക്യ ചൈതന്യ ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഒരു പക്കാ മാസ്സ് ആക്ഷൻ സിനിമയാകുമെന്നാണ് റിപ്പോർട്ട്. മോഷൻ പോസ്റ്ററും ടൈറ്റിൽ പോസ്റ്ററും ടൊവിനോ പങ്കുവെച്ച മാർഷ്യൽ ആർട്‌സ് പഠിക്കുന്ന വീഡിയോസുമെല്ലാം ഇത് ഏകദേശം ഉറപ്പാക്കുന്നുണ്ട്. നരിവേട്ട എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി.
Content Highlights: Tovino's words about doing other language films goes viral, fans call it commitment