കുട്ടിയോട് അധ്യാപകൻ മോശമായി പെരുമാറി, ആരെയും ഞാൻ അടിച്ചിട്ടില്ല, അന്ന് അയാളുടെ മുഖത്തടിച്ചു: ആശ ശരത്

ആരെയും ഞാൻ അടിച്ചിട്ടില്ല. എന്റെ മക്കളെ പോലും. പക്ഷെ അയാളുടെ മുഖത്തടിച്ചു. അടിക്കാതെ വേറെ വഴിയില്ല. കൊല്ലണ്ടേ അവനെ.

കുട്ടിയോട് അധ്യാപകൻ മോശമായി പെരുമാറി, ആരെയും ഞാൻ അടിച്ചിട്ടില്ല, അന്ന് അയാളുടെ മുഖത്തടിച്ചു: ആശ ശരത്
dot image

മലയാളികളുടെ പ്രിയ നായികയാണ് ആശ ശരത്. നൃത്തത്തിലൂടെയാണ് ആശ അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യം സീരിയലുകളിലാണ് ആശാ ശരത് അഭിനയിച്ചു തുടങ്ങിയത്. പിന്നീടാണ് ആശയുടെ സിനിമാ അരങ്ങേറ്റം. മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം ചിത്രത്തിലെ പൊലീസ് ഓഫീസറുടെ വേഷമാണ് ആശ ശരത്തിന്റെ സിനിമ കരിയറിലെ വലിയ ബ്രേക്ക് ആയി മാറിയത്. ഇപ്പോഴിതാ പ്രതികരിക്കേണ്ട സമയത്ത് താൻ പ്രതികരിക്കാറുണ്ടെന്ന് പറയുകയാണ് ആശ.

ഒരിക്കൽ തന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടിയോട് അധ്യാപകൻ മോശമായി പെരുമാറിയെന്നും അന്ന് അദ്ദേഹത്തിന്റെ മുഖത്ത് അടിച്ചിട്ടുണ്ടെന്നും പൊലീസിൽ കേസ് കൊടുക്കുകയും ചെയ്തതിനെ കുറിച്ചും ആശ പറയുന്നു. ധന്യ വര്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സിനിമയിൽ തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ലെന്നും ആശ പറഞ്ഞു.

'നോ പറയേണ്ട സ്ഥലത്തൊക്കെ നോ പറഞ്ഞിട്ടുണ്ട്. നോ പറയാൻ മടിയുള്ള ആളേയല്ല ഞാൻ. നോ പറയേണ്ടിടത്തും പ്രതികരിക്കേണ്ടിടത്തും ആരാണെന്ന് പോലും നോക്കാതെ റിയാക്ട് ചെയ്തിട്ടുള്ള ആളാണ്. ഈ പ്രായത്തിൽ അഭിനയിക്കാൻ വന്നത് കൊണ്ട് കാസ്റ്റിം​ഗ് കൗച്ച് എനിക്ക് നേരി‌ടേണ്ടി വന്നിട്ടില്ല. ചില കോസ്റ്റ്യൂം ധരിക്കാൻ പറ്റില്ലെങ്കിൽ ശക്തമായി ഞാൻ പറയും. എനിക്ക് വേണ്ടി മാത്രമല്ല, എന്റെ കൂടെയുള്ളവർക്ക് വേണ്ടിയും സംസാരിക്കാറുണ്ട്. ‌പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണമെന്നാണ് മക്കളോട് പറയാറുള്ളത്. വർഷങ്ങൾക്ക് മുമ്പ് എന്റെ സ്കൂളിൽ ഒരു കുട്ടിയോട് അവിടെ പഠിപ്പിക്കുന്ന അധ്യാപകൻ മോശമായി പെരുമാറി.

സ്കൂളിൽ മുഴുവൻ ക്യാമറയാണ്. മോശമായി പെരുമാറാനുള്ള ശ്രമം നടത്തി. സത്യം പറഞ്ഞാൽ ഞാൻ തകർന്ന് പോയ അവസ്ഥയായിരുന്നു. ഞാൻ ഇന്ത്യയിൽ നിന്നും തിരിച്ച് ദുബായിലെത്തി. അയാളെ വിളിച്ച് ചോദിച്ചു. അങ്ങനെയൊന്നും ചെയ്തില്ല, തുടങ്ങിയേ ഉള്ളൂ എന്ന് അയാൾ പറഞ്ഞു. ആരെയും ഞാൻ അടിച്ചിട്ടില്ല. എന്റെ മക്കളെ പോലും. പക്ഷെ അയാളുടെ മുഖത്തടിച്ചു. അടിക്കാതെ വേറെ വഴിയില്ല. കൊല്ലണ്ടേ അവനെ. അധ്യാപകനാണ്. കേസ് കൊടുക്കേണ്ട മാഡം എന്ന് പാരന്റ്സ് പറഞ്ഞപ്പോൾ കേസ് കൊടുക്കുമെന്ന് ഞാൻ പറഞ്ഞു. അയാളെ അറസ്റ്റ് ചെയ്തു. അവസരങ്ങൾ കിട്ടില്ലെന്ന് ഭയക്കാതെ പെൺകുട്ടികൾ പ്രതികരിക്കണമെന്നും ആശ ശരത്ത് പറഞ്ഞു.

Content Highlights: Asha Sharath alleged that a teacher misbehaved with a child and slapped him, raising concerns about student safety and discipline in schools.

dot image
To advertise here,contact us
dot image