കൊതുകിനും ഇല്ലേ ഇഷ്ടങ്ങള്‍; കൊതുകുകള്‍ക്ക് ഇഷ്ടപ്പെട്ട രക്തഗ്രൂപ്പ് ഉണ്ടത്രേ!

കൊതുകുകള്‍ ചിലരെ തിരഞ്ഞുപിടിച്ച് കുത്തുന്നതിന് കാരണമുണ്ട്

കൊതുകിനും ഇല്ലേ ഇഷ്ടങ്ങള്‍; കൊതുകുകള്‍ക്ക് ഇഷ്ടപ്പെട്ട രക്തഗ്രൂപ്പ് ഉണ്ടത്രേ!
dot image

കൊതുക് കടി കൊള്ളുമ്പോള്‍ ചിലരെങ്കിലും പറയാറില്ലേ, എന്നെ മാത്രമെന്താണ് ഈ കൊതുക് തിരഞ്ഞുപിടിച്ച് കുത്തുന്നതെന്ന്. സംഗതി ശരിയാണ് ചിലരെ കൊതുക് തിരഞ്ഞുപിടിച്ച് കുത്താറുണ്ട്. കൊതുകുകള്‍ ചിലരെ ലക്ഷ്യം വയ്ക്കുന്നതിന്റെ കാരണം ശാസ്ത്രജ്ഞര്‍ ഒടുവില്‍ കണ്ടെത്തി. ജേണല്‍ ഓഫ് മെഡിക്കല്‍ എന്റമോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

mosquitoes-favorite-blood-type

കൊതുകുകള്‍ക്ക് 'ഒ' രക്തഗ്രൂപ്പിനോട് പ്രത്യേക ഇഷ്ടമുണ്ട്. പൊതുവേ മറ്റ് രക്തഗ്രൂപ്പുകളെ അപേക്ഷിച്ച് O രക്തഗ്രൂപ്പുളളവരെ കടിക്കാന്‍ കൊതുകുകള്‍ ഇഷ്ടപ്പെടുന്നു. പഠനമനുസരിച്ച് ചിലതരം കൊതുകുകള്‍ A രക്തഗ്രൂപ്പ് ഉള്ളവരെ കടിക്കുന്നതിനേക്കാള്‍ O രക്തഗ്രൂപ്പ് ഉള്ളവരെ ഇരട്ടിയായി കടിക്കുന്നുവെന്നാണ് കണ്ടെത്തിയത്. ഈഡിസ് ആല്‍ബോപിക്റ്റസ്, ടൈഗര്‍ കൊതുകുകള്‍ ഇവ ടൈപ്പ് ബി രക്തമുളള ആളുകളേക്കാള്‍ ടൈപ്പ് എ രക്തമുള്ള ആളുകളെ ഇരട്ടി തവണ കടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

mosquitoes-favorite-blood-type

എങ്ങനെയാണ് കൊതുകുകള്‍ ഇഷ്ടപ്പെട്ട രക്തഗ്രൂപ്പുള്ള ആളുകളെ കണ്ടെത്തുന്നത്

  • ശരീരം രക്തത്തിലൂടെ മാത്രമല്ല വിയര്‍പ്പ്, ഉമിനീര്‍, മറ്റ് ശരീര ദ്രവങ്ങള്‍ എന്നിവയിലൂടെയും ആന്റിജനുകള്‍ പുറപ്പെടുവിക്കുന്നു. വായുവിലൂടെയും ചര്‍മ്മത്തിലെ വാസനയിലൂടെയും കൊതുകുകള്‍ക്ക് മനുഷ്യശരീരത്തിലെ ഈ രാസ സിഗ്നലുകള്‍ കണ്ടെത്താന്‍ കഴിയും.
  • കൊതുക് ശരീര ഗന്ധത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ മറ്റൊരു ഘടകം ചര്‍മ്മത്തിലെ ബാക്ടീരിയകളാണ്. ചര്‍മ്മത്തില്‍ ബാക്ടീരിയ കൂടുതലുള്ളവരില്‍ കൊതുകുകടി കൂടാനുളള സാധ്യതയുണ്ട്.
  • 2017ല്‍ നടത്തിയ ഒരു ഗവേഷണത്തില്‍ കൊതുകുകള്‍ നിങ്ങളുടെ ശരീരതാപനില മനസിലാക്കി നിങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് മനസിലാക്കുന്നു.
  • ശ്വാസംവിടുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അംശം മനസിലാക്കി ആളുകള്‍ അടുത്തുണ്ടെന്ന് കൊതുകുകള്‍ക്ക് മനസിലാക്കാന്‍ കഴിയും. അതുപോലെ ഉപാപചയനിരക്ക് കൂടുതലാണെങ്കില്‍ ശരീരം കൂടുതല്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഉത്പാദിപ്പിക്കും. ഇത് കൊതുക് കടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
  • 2002ല്‍ നടത്തിയ ഒരു പഠനത്തില്‍ മദ്യം കഴിക്കുന്നവരിലേക്ക് കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതായി കണ്ടെത്തി. മദ്യം കഴിച്ച ശേഷം ഈ പഠനത്തില്‍ പങ്കെടുത്തവരില്‍ കൊതുകുകള്‍ കൂടുതല്‍ തവണ കടിച്ചവരുടെ എണ്ണം കൂടുതലാണെന്ന് കണ്ടെത്തി
  • ഗര്‍ഭിണികളല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ഗര്‍ഭിണികളായവരെ കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Content Highlights :There is a reason why mosquitoes seek out and bite some people. Mosquitoes' preferred blood type





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image