റേഡിയേഷന്‍ ചെയ്യുമ്പോള്‍ പേടി വരും, അപ്പോള്‍ കണ്ണടച്ചു മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഓര്‍ക്കും;മണിയൻപിള്ള രാജു

എനിക്ക് സുഖമില്ലാതായപ്പോള്‍ ഞാന്‍ മമ്മൂട്ടിയെ ഒന്ന് വിളിച്ചു, അദ്ദേഹം പറഞ്ഞ മറുപടി എനിക്ക് അങ്ങേയറ്റത്തെ ഉത്തേജനം തരുന്നതായിരുന്നു.

റേഡിയേഷന്‍ ചെയ്യുമ്പോള്‍ പേടി വരും, അപ്പോള്‍ കണ്ണടച്ചു മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഓര്‍ക്കും;മണിയൻപിള്ള രാജു
dot image

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച നടനാണ് മണിയൻപിള്ള രാജു. നടൻ മാത്രമല്ല നിർമാതാവ് കൂടിയാണ് മണിയൻപിള്ള രാജു.ഇപ്പോഴിതാ തന്റെ കാൻസർ അതിജീവനത്തെ കുറിച്ച് മണിയൻപിള്ള രാജു പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. രോഗബാധിതനായിരുന്ന സമയത്ത് മമ്മൂട്ടി തന്നോട് പറഞ്ഞ വാക്കുകള്‍ പങ്കുവെക്കുകയാണ് മണിയന്‍പിള്ള രാജു. പ്രതിഛായയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു. റേഡിയേഷന്‍ ചെയ്യുമ്പോള്‍ പേടി വരുമെന്നും അപ്പോൾ താൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഒരുക്കുമെന്നും മണിയൻപിള്ള രാജു പറഞ്ഞു.

'എനിക്ക് സുഖമില്ലാതായപ്പോള്‍ ഞാന്‍ മമ്മൂട്ടിയെ ഒന്ന് വിളിച്ചു. ഇങ്ങനെയാണ്, എനിക്ക് സുഖമില്ല, സര്‍ജറി വേണം എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞ മറുപടി എനിക്ക് അങ്ങേയറ്റത്തെ ഉത്തേജനം തരുന്നതായിരുന്നു. നീ ഫൈറ്റ് ചെയ്യണമെടാ, നീ വിട്ടു കൊടുക്കരുത്, ഫൈറ്റ് ചെയ്ത് തിരിച്ചുവരണം എന്ന് പറഞ്ഞു.

'റേഡിയേഷന്‍ ചെയ്യുമ്പോള്‍ പേടി വരും. അപ്പോള്‍ ഞാന്‍ കണ്ണടച്ചു പിടിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഓര്‍ക്കും. ഫൈറ്റ് ചെയ്യണമെടാ, ഫൈറ്റ് ചെയ്യണം എന്ന് പറയും. അതുപോലെയാണ് അഭിനയത്തിലേക്ക് വരാനും, മുന്നോട്ട് പോകാനും നമ്മള്‍ ഫൈറ്റ് ചെയ്യണം. എന്നു കരുതി വേറൊരാളെ ഇല്ലാതാക്കണം എന്നല്ല. നമ്മള്‍ സത്യസന്ധമായിരിക്കണം. നേരെ ചൊവ്വെയായിരിക്കണം. ഭാഗ്യം താനെ തേടി വരും',' താരം പറയുന്നു.

അതേസമയം, നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്. വൻതാരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഹരിശ്രീ അശോകൻ, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Maniyanpilla Raju revealed he feels scared ahead of radiation therapy sessions but draws strength from encouraging words shared by Mammootty, helping him cope with the treatment.

dot image
To advertise here,contact us
dot image