കല്യാണം കഴിക്കാൻ താൽപര്യമില്ല, ആ സിസ്റ്റത്തിനോട് എതിർപ്പുണ്ട്, കംപാനിയനുണ്ട്; കൃഷ്ണപ്രഭ

കടുത്ത പ്രണയമൊന്നും ഉണ്ടായിട്ടില്ല. ഒരു കുഞ്ഞിനെ നോക്കി വളർത്തികൊണ്ട് വരിക എന്നത് എനിക്ക് പറ്റുന്ന പണിയില്ല.

കല്യാണം കഴിക്കാൻ താൽപര്യമില്ല, ആ സിസ്റ്റത്തിനോട് എതിർപ്പുണ്ട്, കംപാനിയനുണ്ട്; കൃഷ്ണപ്രഭ
dot image

മലയാളികൾക്ക് സുപരിചതമായ മുഖമാണ് നടി കൃഷ്ണ പ്രഭയുടേത്. സഹനടി, കോമഡി റോളുകളിലാണ് താരം ഏറെയും തിളങ്ങിയിട്ടുള്ളത്. അഭിനയം പോലെതന്നെ നൃത്തത്തെയും സ്നേഹിക്കുന്ന കൃഷ്ണപ്രഭ സോഷ്യൽമീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താൻ വിവാഹം കഴിയാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് നടി. കല്യാണം എന്ന സിസ്റ്റത്തിനോട് എതിർപ്പുണ്ടെന്നും എന്നാൽ തനിക്ക് കംപാനിയനുണ്ടെന്നും കൃഷ്‌ണ പ്രഭ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'എങ്ങനെയാണ് ഇങ്ങനെ ചിരിക്കാൻ പറ്റുന്നതെന്ന് ആളുകൾ ചോ​ദിക്കാറുണ്ട്. അതിനുള്ള മറുപടിയായി അമ്മയോട് പറയാറുള്ള ഒരു കാര്യം ഞാൻ കല്യാണം കഴിച്ചിട്ടില്ലെന്നതാണ്. അതുകൊണ്ട് തന്നെ വേറെ ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. ഭാരങ്ങളും ഉത്തരവാദിത്വങ്ങളും ഇല്ല. ആൾക്കാർ ഇത്തരം കാര്യങ്ങളിലൊക്കെയല്ലേ പൊതുവെ പരാതി പറയാറുള്ളത്. പരാതിയും പറയും ശേഷം പോയി കല്യാണവും കഴിക്കും. അത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. കല്യാണം കഴിച്ചശേഷം വീണ്ടും പരാതിയും പറയും. എന്തിന് കല്യാണം കഴിച്ചുവെന്നൊക്കെയാണ് പിന്നീടുള്ള പരാതി. അങ്ങനെയാണെങ്കിൽ പിന്നെ കല്യാണം കഴിക്കാതെ ഇരുന്നാൽ പോരേ?.

കല്യാണം നല്ലൊരു എടപ്പാടായി തോന്നാത്തതുകൊണ്ടാണ് ഞാൻ കല്യാണം കഴിക്കാത്തത്. ടീനേജ് മുതൽ എനിക്ക് ഈ ചിന്തയുണ്ട്. എന്റെ ചുറ്റുമുള്ള അനുഭവങ്ങൾ വെച്ചാണ് ഞാൻ ഒരു അഭിപ്രായം പറയുന്നത്. എനിക്ക് അറിയാവുന്ന മിക്ക ആളുകളും കല്യാണം കഴിഞ്ഞ് ഉന്തി ഉരുട്ടി ഒരുമിച്ച് ജീവിതം കൊണ്ടുപോകുന്നവരാണ്. കല്യാണം കഴിക്കാൻ അമ്മ നിർബന്ധിക്കാറുമില്ല.

നല്ല ദാമ്പത്യം ലക്കാണ്. ലൈഫിൽ ഒരു പാട്നർ ആവശ്യമാണ്. എല്ലാം പറയാനായി ഒരു കംപാനിയൻ ഉള്ളത് നല്ലതാണ്. എന്ന് കരുത‍ി സമൂഹത്തിനെ കാണിക്കാനായി വഴിയെ പോകുന്ന ഒരാളെ കല്യാണം കഴിച്ച് ഇടിയും ​ഗുസ്തിയും ഉണ്ടാക്കി അവനവന്റെ സന്തോഷം കളയണോ. കല്യാണം കഴിക്കാൻ എനിക്ക് താൽപര്യമില്ല. ആ സിസ്റ്റത്തിനോട് എനിക്ക് എതിർപ്പുണ്ട്. എങ്ങനെ ഇങ്ങനൊരു ചിന്ത വന്നുവെന്ന് എനിക്ക് അറിയില്ല. എന്റെ തീരുമാനം ശരിയാണെന്നാണ് എന്റെ തോന്നൽ. മുമ്പ് ഇൻഫാക്ച്വേഷനൊക്കെയുണ്ട്.

കടുത്ത പ്രണയമൊന്നും ഉണ്ടായിട്ടില്ല. ഒരു കുഞ്ഞിനെ നോക്കി വളർത്തികൊണ്ട് വരിക എന്നത് എനിക്ക് പറ്റുന്ന പണിയില്ല. എനിക്ക് കംപാനിയനുണ്ട്. അയാൾ സേഫായി ഇരിപ്പുണ്ട്. എന്നെ കൊണ്ട് പുള്ളിക്കോ പുള്ളിയെ കൊണ്ട് എനിക്കോ ശല്യമില്ല. അമ്മയ്ക്കും സഹോദരനും ഇതെല്ലാം അറിയാം. ഇൻസ്റ്റയിലൂടെ വിവാഹ അഭ്യർത്ഥനകൾ വരാറുണ്ട്. എല്ലാവരോടുമായി പറയട്ടെ ‍ഞാൻ പുര നിറഞ്ഞ് നിൽക്കുകയല്ല. എനിക്ക് ഒരു കംപാനിയനുണ്ട്. ഞങ്ങൾ‌ പരസ്പരം അഭിപ്രായങ്ങൾ ചോ​ദിക്കും. പക്ഷെ പരസ്പരം ഓവറായി ഒന്നിലും ഇടപെടാറില്ല', കൃഷ്‌ണ പ്രഭ പറഞ്ഞു.

Content Highlights: Krishna Prabha revealed that she does not believe in marriage as an institution but confirmed she has a partner, emphasizing understanding over formal ties.

dot image
To advertise here,contact us
dot image