ഇതുകൊണ്ട് അവസാനിക്കുമോ വിവാദങ്ങൾ? കാത്തിരിപ്പിനൊടുവിൽ ജനനായകൻ വെളിച്ചം കാണുന്നു; റിലീസ് ഡേറ്റ് റിപ്പോർട്ട്

വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്

ഇതുകൊണ്ട് അവസാനിക്കുമോ വിവാദങ്ങൾ? കാത്തിരിപ്പിനൊടുവിൽ ജനനായകൻ വെളിച്ചം കാണുന്നു; റിലീസ് ഡേറ്റ് റിപ്പോർട്ട്
dot image

വിജയ് നായകനായി എത്തുന്ന തമി‍ഴ് ചിത്രം ‘ജന നായകന്’ പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യന്നത്. ഇപ്പോഴിതാ ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രം ഉടൻ പുറത്തിറങ്ങുമെന്നുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

ചിത്രം ഏപ്രിൽ 24 ന് റിലീസ് ചെയ്യാൻ ആണ് പദ്ധതിയിടുന്നത്. തമിഴ്നാട് ഇലക്ഷൻ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ജനനായകൻ വെളിച്ചം കാണാൻ ഒരുങ്ങുന്നത് എന്നാണ് വിവരം. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു.

സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനിടെ സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്മാറി എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമയുടെ റീലീസ് കാലതാമസമാണ് ഒ ടി ടി ഡീലിൽ നിന്ന് പിന്മാറാൻ ആമസോൺ പ്രൈമിനെ പ്രേരിപ്പിച്ചത്. പുതിയ ഒടിടി ഡീലിനായുള്ള ചർച്ചകൾക്കായി ഒരുങ്ങുകയാണ് സിനിമയുടെ നിർമാതാക്കൾ.

Content Highlights: Vijay film Jananayagan to release on april 24th after all the delays

dot image
To advertise here,contact us
dot image