9 വർഷം മഹിഷ്മതി കയ്യടക്കി വെച്ച റെക്കോർഡ് തകർത്തെറിഞ്ഞ് ധുരന്ദർ, ആശംസകളുമായി ബാഹുബലി ടീം

9 വർഷം ബാഹുബലി കയ്യടക്കിയ റെക്കോർഡ് തകർത്തെറിഞ്ഞ് ധുരന്ദർ, ആശംസകളുമായി ബാഹുബലി ടീം

9 വർഷം മഹിഷ്മതി കയ്യടക്കി വെച്ച റെക്കോർഡ് തകർത്തെറിഞ്ഞ് ധുരന്ദർ, ആശംസകളുമായി ബാഹുബലി ടീം
dot image

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ദർ 2 ' തിയേറ്ററുകളിൽ ഗംഭീര പ്രദർശനം തുടരുകയാണ്. ആദ്യ വീക്കെന്‍ഡ് കൊണ്ട് തന്നെ എക്കാലത്തെയും വലിയ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ പട്ടികയില്‍ സിനിമ ഇടം നേടിയിട്ടുണ്ട്. 1000 കോടി ക്ലബ്ബിൽ ചിത്രം ഇരുപ്പുറപ്പിച്ചു കഴിഞ്ഞു. വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമയും 'ധുരന്ദർ' ആയി മാറി.

'ബാഹുബലി 2'ന്റെ ഒമ്പതുവർഷം പഴക്കമുള്ള റെക്കോഡാണ് വെറും 11 ദിവസം കൊണ്ട് ധുരന്ദർ തകർത്തത്. 'ബാഹുബലി 2' നേരത്തെ 20.78 ദശലക്ഷം ഡോളറാണ് വാരിക്കൂട്ടിയത്. ആ റെക്കോഡ് തകർത്ത 'ധുരന്ദർ' ഇപ്പോഴും കുതിപ്പ് തുടരുകയാണ്. ഈ വാർത്തയറിഞ്ഞതോടെ 'ബാഹുബലി ടീം' ധുരന്ദറിന് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ''ബാഹുബലി 2-ന്റെ 9 വർഷം പഴക്കമുള്ള റെക്കോഡുകൾ തകർത്ത് ഇന്ത്യയിലും അമേരിക്കയിലും ലോകമെമ്പാടും പുതിയ റെക്കോഡുകൾ സൃഷ്ടിക്കുന്ന ആദിത്യ ധറിനും ധുരന്ദർ 2-ന്റെ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ'', എന്നാണ് ബാഹുബലി ടീം പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

അതേസമയം, ഇതിനോടകം ലോകമെമ്പാടുമായി 1,100 കോടിയിലധികം രൂപ കളക്ഷൻ നേടിയിട്ടുണ്ട്. ബി62 സ്റ്റുഡിയോ നിര്‍മ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന 'ധുരന്ദർ' പ്രതികാരം', ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ ആണ് ആഗോള റിലീസായി എത്തുന്നത്. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകന്‍ ആദിത്യ ധര്‍ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേര്‍ന്നാണ് ഈ മെഗാ മാസ്സ് ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Content Highlights: “Durandar” has scripted a major milestone in Indian cinema by surpassing a long-standing record set by Baahubali: The Beginning, which remained unbeaten for nine years. The achievement marks a significant moment for the film industry, highlighting the massive success and reach of the new release.

dot image
To advertise here,contact us
dot image