

സൗത്ത് ഇന്ത്യൻ സിനിമാരംഗത്ത് ആരാധകർ ഏറെയുള്ള നടനാണ് നാഗചൈതന്യ. തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിൽ നടൻ അഭിനയിച്ച് തകർത്തിട്ടുണ്ട്. നടന്റേതായി ഒരു ബോളിവുഡ് സിനിമ മാത്രമാണ് പുറത്തിറങ്ങിയത്. ലാൽ സിങ് ചദ്ദ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ്റെ സഹതാരമായിരുന്നു നാഗചൈതന്യ എത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. അതിന് ശേഷം ഒരു ബോളിവുഡ് സിനിമയിലും നടൻ അഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ ഇതിന്റെ കാരണം പറയുകയാണ് നാഗചൈതന്യ.
'പ്രത്യേകിച്ചൊന്നുമില്ല. ആ സിനിമയ്ക്ക് ശേഷം ഞാൻ ഇവിടുത്തെ പ്രോജക്റ്റുകളിൽ തിരക്കിലായിരുന്നു. ബോളിവുഡിൽ ഒരു അവസരം തേടുകയാണ്, അവിടെ വീണ്ടും പ്രത്യേകമായി എന്തെങ്കിലും ചെയ്യാൻ അവസരം ലഭിച്ചാൽ ചെയ്യും. ആ സിനിമയുടെ ചിത്രീകരണം ഞാൻ ശരിക്കും ആസ്വദിച്ചതാണ്. വളരെയേറെ പഠിച്ചു, അവിടുത്തെ ആളുകൾ നന്നായി പെരുമാറി, എന്നെ നന്നായി ശ്രദ്ധിക്കുകയും ചെയ്തു. അനുഭവം അത്ഭുതകരമായിരുന്നു. ബോക്സ് ഓഫീസിൽ ചിത്രത്തിൻ്റെ പ്രകടനം നോക്കിയാൽ ചില സിനിമകൾക്ക് കയറ്റിറക്കങ്ങളുണ്ടാകുമെന്ന് മനസ്സിലാക്കാനുള്ള പക്വത നമുക്കായിട്ടുണ്ട്. പക്ഷേ നമ്മുടെ ലക്ഷ്യത്തിന് അത് തടസ്സമല്ല. അതിനാൽ, വിജയം എൻ്റെ ചിന്താഗതിയെ ഒരു തരത്തിലും മാറ്റിയിട്ടില്ല,' അദ്ദേഹം പറഞ്ഞു.
ബോളിവുഡ് ചിത്രങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിൻ്റെ കാരണം വിശദീകരിച്ച് നാഗ ചൈതന്യ കൂട്ടിച്ചേർത്തു, "തണ്ടേൽ (2025), വൃഷകർമ്മ എന്നിവ വളരെ സങ്കീർണ്ണമായ ചിത്രങ്ങളാണ്. വൃഷകർമ്മ എത്രത്തോളം സങ്കീർണ്ണമാണെന്ന് ഞങ്ങൾ ചിത്രീകരണം ആരംഭിച്ചതിന് ശേഷമാണ് ഞാൻ മനസ്സിലാക്കിയത്, കാരണം ഏകദേശം 80 ശതമാനവും VFX നെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത്തരം കഥകളുമായി പ്രവർത്തിക്കുമ്പോൾ, ജോലിയും സങ്കീർണ്ണമാകും.
ആ നിമിഷം ഞാൻ ചെയ്യുന്ന തിരക്കഥയ്ക്ക് എൻ്റെ 100 ശതമാനം നൽകാൻ ശ്രമിക്കുകയാണ്. തീർച്ചയായും, ചില സിനിമകൾ നമുക്ക് വേഗത്തിൽ നിർമ്മിക്കാം, ചില സിനിമകൾക്ക് സമയം എടുക്കും. പക്ഷേ എനിക്ക് പരാതിപ്പെടാനൊന്നുമില്ല, കാരണം അവസാനം, വിജയമാണ് ഏറ്റവും പ്രധാനം. ഒരു വർഷം എത്ര സിനിമകൾ ചെയ്തു എന്നതല്ല. പ്രചോദിപ്പിക്കുന്ന കഥാപാത്രം ലഭിക്കുകയാണെങ്കിൽ, നല്ല സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുമെങ്കിൽ ബോളിവുഡ് ചിത്രം ചെയ്യാൻ തയ്യാറാണെന്നും നാഗാർജുന പറഞ്ഞു.
Content Highlights: Actor Naga Chaitanya has addressed questions about why he hasn’t focused more on Bollywood projects and whether setbacks have affected his confidence. Responding candidly, the actor clarified that his decisions are driven by comfort with scripts and storytelling rather than industry pressure.