

നടൻ പ്രകാശ് രാജിന്റെ അമ്മയുടെ വിയോഗത്തിന്റെ ദുഃഖത്തിലാണ് സിനിമ ലോകം. നടന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഒട്ടേറെ പ്രമുഖർ അനുശോചനം അറിയിച്ചു. പണ്ടൊരു അഭിമുഖത്തിൽ അമ്മ തന്റെ ജീവിതത്തിൽ ആരായിരുന്നുവെന്ന് നടൻ പറയുന്ന വാക്കുകൾ ശ്രദ്ധ നേടുകയാണ്. 'അവര്‍ എന്റെ റാണിയാണ്' എന്നായിരുന്നു പ്രകാശ് രാജ് പറഞ്ഞിരുന്നത്.
'അവര്‍ എന്റെ റാണിയാണ്. ഞാന്‍ എവിടെപ്പോയാലും എനിക്കൊപ്പമുണ്ടാകും. 12 വയസുള്ളപ്പോഴാണ് അവരുടെ അമ്മ മരിക്കുന്നത്. അച്ഛന് നോക്കാന്‍ പറ്റാത്തതിനാല്‍ അനാഥാലയത്തിലാണ് വളര്‍ന്നത്. പഠിച്ച് നഴ്‌സായി. പിന്നീടാണ് എന്റെ അച്ഛനുമായി പ്രണയത്തിലാകുന്നത്. അദ്ദേഹത്തെ അമ്മ കാണുന്നത് രോഗിയായി അഡ്മിറ്റ് ചെയ്തപ്പോഴാണ്', പ്രകാശ് രാജ് പറയുന്നു.
തന്റെ അച്ഛന്‍ മദ്യപാനിയായിരുന്നുവെന്നും ജോലിയ്ക്ക് പോകാതെ അദ്ദേഹം മാസങ്ങളോളം വീട്ടില്‍ വരാതെ കറങ്ങി നടക്കുമായിരുന്നുവെന്നും പ്രകാശ് രാജ് ഓര്‍ക്കുന്നുണ്ട്. അന്നെല്ലാം അമ്മ കഷ്ടപ്പെട്ടാണ് വീട് നോക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വന്തം കുടുംബത്തെ നോക്കുന്നതിനൊപ്പം സഹോദരിയുടെ വിവാഹം നടത്തിയതും അമ്മയായിരുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.
അമ്മയുടെ ജീവിതം കലാകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തന്നെ ആഴത്തിൽ സ്വാധീനിച്ചുവെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. കര്‍ണാടകയിലെ ഹൂബ്ലിയിലുള്ള അനാഥാലയത്തിലായിരുന്നു പ്രകാശ് രാജിന്റെ അമ്മ സ്വര്‍ണലത വളര്‍ന്നത്. നഴ്‌സിങ് പഠിച്ച ശേഷം ജോലി തേടിയാണ് സ്വർണലത ബംഗളൂരുവിലെത്തുന്നത്. പിന്നീടാണ് പ്രകാശ് രാജിന്റെ അച്ഛൻ മഞ്ജുനാഥ് റായിയെ വിവാഹം കഴിക്കുന്നത്. ഇരുവരും രണ്ട് മതത്തിലായിരുന്നതിലാണ് അതിർവരമ്പുകൾ തകർത്തായിരുന്നു വിവാഹം.
Content Highlights: Renowned actor Prakash Raj once shared a deeply emotional reflection about his mother, describing her as the pillar of their home and the true queen of his life. His words highlight the immense role she played in shaping his journey, both personally and professionally.