

രൺവീർ സിംഗ് ചിത്രം ധുരന്ദർ 2 ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഇതിനകം സിനിമ 1000 കോടി നേടിക്കഴിഞ്ഞു. എന്നാൽ സിനിമയ്‌ക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. സിനിമ രാഷ്ട്രീയ പ്രൊപ്പഗാണ്ട നിറഞ്ഞതാണെന്നും വിദ്വേഷം പ്രചരിപ്പിക്കുന്ന ഒന്നാണെന്നും നോട്ട് നിരോധനത്തെ ന്യായീകരിക്കുകയും ചെയ്യുന്നു എന്നുള്ള വിമർശനങ്ങൾ പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോഴിതാ പരോക്ഷമായി ധുരന്ദറിനെ വിമർശിക്കുകയാണ് സംവിധായകൻ വെട്രിമാരൻ.
'ഇന്ന് എല്ലാം പ്രൊപ്പഗാണ്ട ആയി മാറിയിരിക്കുന്നു. ഓർമശക്തിയെ സ്വാധീനിക്കാൻ പ്രൊപ്പഗാണ്ടകൾക്ക് കഴിയും. നോട്ട് നിരോധന സമയത്ത് ആരാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടതെന്നും നോട്ടുകൾ മാറാനായി ക്യു നിന്ന് എത്ര പേർ മരിച്ചെന്നും നമുക്കറിയാം. പക്ഷെ ഈ പ്രൊപ്പഗാണ്ടകൾ അതിന്റെ ശരിയായ ഇമ്പാക്റ്റിനെ പെട്ടെന്ന് മാറ്റിമറിക്കുന്നു', വെട്രിമാരന്റെ വാക്കുകൾ. ഇതിന് പിന്നാലെ സംവിധായകൻ ധുരന്ദറിനെ ഉദ്ദേശിച്ചാണ് ഈ വാക്കുകൾ പറഞ്ഞതെന്നാണ് കമന്റുകൾ.
ധുരന്ദർ 2 നെ വിമർശിച്ച് പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി നേരത്തെ രംഗത്തെത്തിയിരുന്നു. നേരത്തെ താൻ ആദിത്യ ധറിനെ ബിജെപിയുടെ പ്രചാരകൻ എന്നാണ് വിളിച്ചത് ഇപ്പോൾ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകർക്ക് എല്ലാം അത് മനസിലായി കാണും എന്ന് ധ്രുവ് റാഠി എക്സിൽ കുറിച്ചു. ധുരന്ദർ 2 ഒരു വെല്‍ മേഡ് സിനിമ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ആദിത്യ ധറിനെ ഒരു ബിജെപി പ്രചാരകന്‍ എന്നാണ് മൂന്ന് മാസം മുന്‍പ് ഞാന്‍ വിളിച്ചത്. ഇപ്പോള്‍ എല്ലാവരും അത് മനസിലാക്കി കാണും. ആദ്യ ഭാഗത്തില്‍ പ്രൊപ്പഗാണ്ട അതിസൂക്ഷ്മം ആയിരുന്നു. പക്ഷേ ഇത്തവണ ആത്മവിശ്വാസക്കൂടുതല്‍ കാരണം അദ്ദേഹം എല്ലാം കൂടുതൽ പ്രകടമാക്കിയിട്ടുണ്ട്.
#Vetrimaaran indirectly attacks #Dhurandhar2:
— AmuthaBharathi (@CinemaWithAB) March 28, 2026
"Today everything becomes propoganda. Propoganda has power to influence memory. We all know who has impacted with demonetization & how many Lost lives in standing the queue. It's hate propoganda"pic.twitter.com/kdQgYobUCN
വെല്‍ മേഡ് പ്രൊപ്പഗാണ്ട കൂടുതല്‍ അപകടകരമാണെന്ന് മുന്‍പ് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ? എന്നാല്‍ ഇത്തവണ അത് വെല്‍ മേഡ് പോലും അല്ല', ധ്രുവ് റാഠിയുടെ വാക്കുകൾ. ഒന്നാം ഭാഗത്തിന്റെ റിലീസിന് പിന്നാലെയും ചിത്രത്തിനെ വിമർശിച്ച് ധ്രുവ് റാഠി എത്തിയിരുന്നു. വളരെ മികച്ച രീതിയില്‍ ചിത്രീകരിച്ച ഒരു പ്രൊപ്പഗാണ്ട സിനിമയാണ് ധുരന്ദർ എന്നും ഒരു സിനിമ എത്ര നന്നായി നിർമ്മിച്ചാലും അത് എപ്പോഴും ‘പ്രൊപ്പഗാണ്ട’ മാത്രമാണെന്നും ആയിരുന്നു ധ്രുവ് തന്റെ വീഡിയോയിലൂടെ പറഞ്ഞത്.
Content Highlights: Vetrimaaran indirectly attacks ranveer film Dhurandhar 2 says everything has become propaganda