

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'കത്തനാര്‍' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസര്‍ ട്രെയ്ലര്‍ മാര്‍ച്ച് 31 ന് റിലീസ് ചെയ്യും. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആര്‍ രാമാനന്ദ് , റോജിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ബൈജു ഗോപാലന്‍, വി സി പ്രവീണ്‍ എന്നിവരാണ് ചിത്രത്തിന്റെ കൊ-പ്രൊഡ്യൂസേര്‍സ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി.
മലയാള സിനിമയെ മറ്റൊരു തലത്തില്‍ എത്തിക്കുന്ന ബ്രഹ്‌മാണ്ഡ സിനിമാനുഭവമായി ആണ് ചിത്രം എത്തുക എന്ന പ്രതീക്ഷയാണ് ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സ് വീഡിയോയും നല്‍കുന്നത്. ടൈറ്റില്‍ വേഷം ചെയ്യുന്ന ജയസൂര്യയെ കൂടാതെ, തെലുങ്ക് സൂപ്പര്‍ നായികാ താരം, അനുഷ്‌ക ഷെട്ടി, പ്രഭുദേവ, സനൂപ് സാന്‍, സാന്‍ഡി, ദേവിക, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമന്‍, ശ്രീകാന്ത് മുരളി, കുല്‍പ്രീത് യാദവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ഇന്ദ്രന്‍സ് നായകനായ, ദേശീയ പുരസ്‌കാരം നേടിയ 'ഹോം' എന്ന ചിത്രത്തിനു ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാര്‍. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉള്‍പ്പെടെയുള്ള അതിനൂതനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ആണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. 15 ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
ഛായാഗ്രഹണം- നീല്‍ ഡി കുഞ്ഞ, സംഗീതം- രാഹുല്‍ സുബ്രഹ്‌മണ്യന്‍ ഉണ്ണി, എഡിറ്റിംഗ്, വിഎഫ്എക്‌സ് ഡയറക്ടര്‍ - റോജിന്‍ തോമസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - രാജീവന്‍, ആക്ഷന്‍ ഡിസൈന്‍ - റോജിന്‍ തോമസ്, ആക്ഷന്‍- ജംഗ്ജിന്‍ പാര്‍ക്ക്, കലൈ കിങ്‌സണ്‍, ഹെഡ് ഓഫ് ടെക്‌നോളജീസ് - സെന്തില്‍ നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിദ്ധു പനക്കല്‍, കലാ സംവിധാനം - അജി കുട്ടിയാനി, രാം പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍സ് - ശാലം, ഗോപേഷ് ശരത്, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, വസ്ത്രങ്ങള്‍ - അനീഷ് തൊടുപുഴ, സൗണ്ട് ഡിസൈന്‍ - സിങ്ക് സിനിമ, ഓഡിയോഗ്രഫി - അജിത് എ ജോര്‍ജ്, കളറിസ്റ്റ് - ലൂക്കാസ്, വിഎഫ്എക്‌സ് ആന്‍ഡ് ഡിഐ സ്റ്റുഡിയോ - പോയറ്റിക് , പിആര്‍ഒ - ശബരി, വാഴൂര്‍ ജോസ്.
Content Highlights: Jayasurya - Rojin Thomas' film 'Kathanar' teaser trailer to be released on March 31st